TRENDING:

മുഖ്യമന്ത്രിയുടേത് വായില്‍ തോന്നുന്നത് കോതയ്ക്ക് പാട്ടെന്ന നിലപാട്: പ്രയാര്‍

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി: മുന്‍വിധിയില്ലാതെ സുപ്രീംകോടതി പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍.
advertisement

മുഖ്യമന്ത്രിക്ക് വായില്‍ തോന്നുന്നത് കോതയ്ക്ക് പാട്ടെന്ന നിലയിലാണ് പ്രതികരിക്കുന്നതെന്നും പ്രയാര്‍ കുറ്റപ്പെടുത്തി.

യുവതീ പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധിക്കെതിരെ എന്‍.എസ്.എസ്, എസ്.എന്‍ഡി.പി നേതാക്കളുമായി ആലോചിച്ചശേഷമാണ് പ്രാര്‍ഥനായോഗം നടത്തിയത്. കോരളത്തില്‍ ഒരിക്കലും ഒരു ഹൈന്ദവ ഏകീകരണം ഉണ്ടാകില്ല. ഐക്യം വേണമെന്ന് തോന്നിയതു കൊണ്ടാണ് ഇത്തരമൊരു സമീപനം സ്വീകരിച്ചത്. ഈ സമയത്ത് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായ പ്രകോപനത്തെ തുടര്‍ന്നാണ് പന്തളത്ത് നടന്ന നാമജപത്തിന് അപ്രതീക്ഷിതമായി ആയിരങ്ങള്‍ എത്തിയത്.

ഭക്തരുടെ ഐക്യത്തെ സര്‍ക്കാര്‍ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുകയാണ്. രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തത് ഭക്ഷണം കഴിച്ചുക്കൊണ്ടിരിക്കെയാണെന്നും അദ്ദേഹം ആരോപിച്ചു. നിലയ്ക്കലില്‍ ആദ്യം സമരത്തിന് എത്തിയ ആദിവാസികളെ പൊലീസ് തല്ലിയോടിച്ചു. ശബരിമല വിഷയത്തില്‍ ദേവസ്വം പ്രസിഡന്റ് തുടര്‍ച്ചയായി നിലപാട് മാറ്റുകയാണ്. കോണ്‍ഗ്രസ് ഏല്‍പ്പിച്ച ഉത്തരവാദിത്വം താന്‍ നിര്‍വഹിക്കുമെന്നും പ്രയാര്‍ വ്യക്തമാക്കി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുഖ്യമന്ത്രിയുടേത് വായില്‍ തോന്നുന്നത് കോതയ്ക്ക് പാട്ടെന്ന നിലപാട്: പ്രയാര്‍