TRENDING:

COVID 19| പ്രവാസികള്‍ മടങ്ങിയെത്തുന്നു; കൊച്ചി തുറമുഖത്തും വിമാനത്താവളത്തിലും ഒരുക്കങ്ങൾ പൂർത്തിയായി

Last Updated:

ഏഴ് ദിവസങ്ങളിലായി10 വിമാനങ്ങളാണ് പ്രവാസികളുമായി നെടുമ്പാശേരിയിൽ എത്തുക. തുറമുഖത്തു 3 കപ്പലുകളും എത്തും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: പ്രവാസികൾ തിരിച്ചെത്തുന്ന സാഹചര്യത്തിൽ  നെടുമ്പാശ്ശേരി വിമാനത്താവളത്തിലും കൊച്ചി തുറമുഖത്തും സജ്ജീകരണങ്ങൾ പൂർത്തിയായി. ഏഴ് ദിവസങ്ങളിലായി പത്തു വിമാനങ്ങളാണ് പ്രവാസികളുമായി നെടുമ്പാശേരിയിൽ എത്തുക.
advertisement

തുറമുഖത്തു 3 കപ്പലുകളും എത്തും. സമാനതകളില്ലാത്ത മുന്നൊരുക്കമാണ് വിമാനത്താവളത്തിലും തുറമുഖത്തും. സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി പരിശോധനയക്കായി പ്രത്യേക തെർമൽ സ്കാനർ നെടുമ്പാശേരി വിമാനതാവളത്തിൽ സ്ഥാപിച്ചു. വിമാനമിറങ്ങിയാൽ യാത്രക്കാരെ ടെർമിനലിനകത്ത് പ്രത്യേക ഭാഗത്ത് സാമൂഹ്യ അകലം പാലിച്ചായിരിക്കും ഇരുത്തുക.

TRENDING:ശമ്പളം പിടിക്കൽ ഓർഡിനൻസിന് സ്റ്റേയില്ല; ഇടപെടാൻ വിസമ്മതിച്ച് ഹൈക്കോടതി [NEWS]UAE | ഇന്ത്യക്കാരൻ കൊറോണ ബാധിച്ച് മരിച്ചു; ഭാര്യക്ക് ജോലി വാഗ്ദാനം ചെയ്ത് തൊഴിലുടമ [NEWS]പ്രവാസികളുടെ മടങ്ങിവരവ്: കേരളത്തിലേക്ക് ആദ്യ ആഴ്ച 15 വിമാനങ്ങൾ; സർവീസിന്‍റെ പൂർണവിവരം [NEWS]

advertisement

പ്രത്യേക പ്ലാസ്റ്റിക്ക് കസേരകളിൽ പ്രത്യേക തരം തുണികളും ഇതിനായി പൊതിയും. ഈ പരിസരം ഇടയ്ക്കിടെ അണുവിമുക്തമാക്കുകയും ചെയ്യും. ആദ്യ ഘട്ടത്തിൽ 2150 പേരെയാണ് പ്രതീക്ഷിക്കുന്നത്. അബുദാബിയിൽ നിന്നും ദോഹയിൽ നിന്നും 200 യാത്രക്കാർ വീതമായാണ് ആദ്യ ദിനമെത്തുക. വിമാനത്താവളത്തില്‍ നിന്ന് താമസ സ്ഥലങ്ങളിലേക്ക് ആളുകളെ എത്തിക്കുന്നതിനായി ഡബിള്‍ ചേംബര്‍ ടാക്‌സി കാറുകളും തയ്യാറാക്കിയിട്ടുണ്ട്.

തുറമുഖത്തും ആവശ്യമായ മുൻ കരുതലോടെ ഒരുക്കങ്ങൾ പൂർത്തിയാക്കിയട്ടുണ്ട്.  മാലിദ്വീപിൽ നിന്ന് രണ്ടും ദുബായിൽ നിന്ന് ഒരു കപ്പലും കൊച്ചിയിൽ എത്തും. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ജീവനക്കാര്‍ക്കും രോഗബാധ ഒഴിവാക്കാനുള്ള നടപടികള്‍ ആരോഗ്യ വകുപ്പ് മുന്‍കൂട്ടി സ്വീകരിച്ചിട്ടുണ്ട്. വിദേശത്തു നിന്നെത്തുന്നവരുമായുള്ള ആദ്യഘട്ട സമ്പര്‍ക്കം പരമാവധി കുറയ്ക്കാനാവശ്യമായ നടപടികളും സ്വീകരിച്ചിട്ടുണ്ട്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
COVID 19| പ്രവാസികള്‍ മടങ്ങിയെത്തുന്നു; കൊച്ചി തുറമുഖത്തും വിമാനത്താവളത്തിലും ഒരുക്കങ്ങൾ പൂർത്തിയായി
Advertisement
Open in App
Home
Video
Impact Shorts
Web Stories