സപ്ലൈകോയിൽ മാർച്ച് 31 ചെറുപയറിന് വില 90 ആയിരുന്നു. ഇന്നലെ ഇത് 98 രൂപയായി. പ്രീമിയം ചെറുപയറിന് കൂടിയത് 10 രൂപ. 114 രൂപയായിരുന്ന ചെറുപയർ 124 ലേക്ക് ഉയർന്നു. മാർച്ച് 31 ന് 92 രൂപയായിരുന്ന ഉഴുന്ന് 95 രൂപയായി.
BEST PERFORMING STORIES:കേരളത്തിൽ 21 ദിവസത്തേക്കുകൂടി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് IMA [NEWS]ബറാഅത്ത് രാവിൽ പള്ളികളോ ഖബറിടങ്ങളോ സന്ദർശിക്കരുതെന്ന് മുസ്ലീം പണ്ഡിതന്‍മാർ [NEWS]മലേറിയ മരുന്നിനുള്ള കയറ്റുമതി നിരോധനം നീക്കി; യു.എസ് ആവശ്യം അംഗീകരിച്ച് ഇന്ത്യ [NEWS]
advertisement
കടല 56 ൽ നിന്ന് 5 രൂപ കൂടി 61 ലെത്തി. മുളകിന് 3 രൂപയും, കുറുവ അരിക്ക് 5 രൂപയുമാണ് വർധിച്ചത്. സൗജന്യമായി വിതരണം ചെയ്യുന്ന കിറ്റിന്റെ വില കൂട്ടി കാണിക്കാനാണോ വില ഉയർത്തിയതെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
എന്നാൽ നോൺ സബ്സിഡി ഉൽപ്പന്നങ്ങൾക്ക് മാത്രമാണ് വില കൂടിയതെന്നാണ് ഭക്ഷ്യ മന്ത്രിയുടെ വിശദീകരണം. പയറിനു 5 രൂപയും പഞ്ചസാരയ്ക്ക് 2 രൂപയുമാണ് കൂടിയത്. വില ഉയർന്നതിന്റെ കാരണം പരിശോധിക്കുമെന്നും ഭക്ഷ്യമന്ത്രിയുടെ ഉറപ്പ്.