COVID 19| ബറാഅത്ത് രാവിൽ‌ പള്ളികളോ ഖബറിടങ്ങളോ സന്ദർശിക്കരുതെന്ന് മുസ്ലീം പണ്ഡിതന്‍മാർ

Last Updated:

COVID 19 | അതേ ദിവസം വീടുകളിൽ തന്നെ പ്രാര്‍ഥനയോടെ കഴിയാനാണ് മുസ്ലീം മതപണ്ഡിതന്മാർ ആഹ്വാനം ചെയ്തിരിക്കുന്നത്

വിശുദ്ധ ശഅബാനിലെ ബറാഅത്ത് രാവിൽ പള്ളികളിൽ ഒത്തു ചേരുന്നതും ഖബറിടങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കണമെന്നും അഭ്യര്‍ഥിച്ച് രാജ്യത്തെ മതപണ്ഡിതർ. കോവിഡ് 1‍9ന്റെയും ലോക്ക് ഡൗണിന്റെയും പശ്ചാത്തലത്തിലാണ് ഇത്തരമൊരു നിർദേശം അവർ നൽകിയിരിക്കുന്നത്.
എല്ലാവര്‍ക്കും പ്രത്യേകിച്ച് കൊറോണ വൈറസ് മൂലം വെല്ലുവിളികൾ നേരിടുന്നവർക്കായി അള്ളാഹുവിന്റെ മുമ്പിൽ പൂർണ്ണ ഹൃദയത്തോടെ അപേക്ഷിക്കണമെന്നും ഉലമാക്കളും -പണ്ഡിതന്‍മാരും പുറത്തിറക്കിയ പ്രസ്താവനയിൽ ആഹ്വാനം ചെയ്യുന്നു. ഏപ്രിൽ 7നും 8നും ഇടയിലെ രാത്രിയിലാണ് ബറാഅത്ത് ആചരിക്കുന്നത്. അതേ ദിവസം വീടുകളിൽ തന്നെ പ്രാര്‍ഥനയോടെ കഴിയാനാണ് മുസ്ലീം മതപണ്ഡിതന്മാർ ആഹ്വാനം ചെയ്തിരിക്കുന്നത്.
ബറാഅത്ത് രാവിൽ പള്ളികളോ ഖബറിടങ്ങളോ സന്ദർശിക്കരുതെന്ന് ഡൽഹി പൊലീസും അഭ്യർഥിച്ചിട്ടുണ്ട്. വിശുദ്ധ ശഅബാൻ രാവിൽ വീടുകളിൽ തന്നെ കഴിയണമെന്നാണ് ഡൽഹി പൊലീസ് ഹിന്ദിയിലും ഉറുദുവിലുമായി പോസ്റ്റ് ചെയ്ത ട്വീറ്റിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.
advertisement
You may also like:ചൈനയിൽ വീണ്ടും രോഗഭീതി; ലക്ഷണങ്ങളില്ലാതെ സ്ഥിരീകരിക്കുന്ന കേസുകൾ കൂടുന്നു [PHOTO]മുഖ്യം ജനങ്ങളുടെ ജീവൻ; ലോക്ക് ഡൗൺ നീട്ടണമെന്ന അഭ്യർഥനയുമായി തെലങ്കാന മുഖ്യമന്ത്രി [NEWS]COVID 19| 'ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ മുസ്ലീം സമുദായത്തെ മുഴുവൻ പഴി ചാരരുത്'; കര്‍ശന മുന്നറിയിപ്പുമായി യെദ്യൂരപ്പ [NEWS]
യുപിയിലെ ബറാഅത്ത് രാവിൽ സംഘടിപ്പിക്കുന്ന കൂട്ടായ്മ ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ റദ്ദു ചെയ്തതായി ലക്നൗവിലെ സുന്നി പണ്ഡിതനും ഇമാമുമായ മൗലാന ഖാലിദ് റഷീദ് ഫറംഗി മഹാലി അറിയിച്ചിട്ടുണ്ട്. എല്ലാവരും വീടുകളിൽ തന്നെ പ്രാര്‍ഥന നടത്താനും അദ്ദേഹം ആഹ്വാനം ചെയ്തു.
advertisement
കർണാടകയിലും ബറാഅത്ത് രാവിലെ പ്രാർഥനാ കൂട്ടായ്മകൾ വഖഫ് ബോർഡ് റദ്ദു ചെയ്തിട്ടുണ്ട്. വീടുകളിൽ തന്നെ നമസ്കരിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
എന്താണ് വിശുദ്ധ ശഅബാൻ ബറാഅത്ത് രാവ്
ഹിജ്റ കലണ്ടർ പ്രകാരം ശഅബാൻ മാസത്തിലെ പതിനാല്-പതിനഞ്ച് തീയതിയിലെ രാത്രിസമയമാണ് 'ബറാഅത്ത് രാവ്' എന്ന് അറിയപ്പെടുന്നത്. വിശ്വാസികൾ ഈ ദിനങ്ങളിൽ നോമ്പ് അനുഷ്ഠിക്കാറുമുണ്ട്. ഈ രാവിന് ഏറെ പ്രാധാന്യമാണ് വിശ്വാസികള്‍ കൽപ്പിച്ചിരിക്കുന്നത്.
പ്രായശ്ചിത്തത്തിന്റെ രാവ് അല്ലെങ്കിൽ മാപ്പപേക്ഷിക്കലിന്റെ രാവ് എന്നാണ് ബറാഅത്ത് എന്ന വാക്കു കൊണ്ട് അർഥമാക്കുന്നത്. അനുഗ്രഹങ്ങൾ ലഭിക്കുന്ന രാവായും ഇത് അറിയപ്പെടുന്നു. ഖുറാൻ പാരായണവും പ്രാർഥനകളുമായാണ് വിശ്വാസികൾ ഈ രാവ് കഴിച്ചു കൂട്ടുന്നത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19| ബറാഅത്ത് രാവിൽ‌ പള്ളികളോ ഖബറിടങ്ങളോ സന്ദർശിക്കരുതെന്ന് മുസ്ലീം പണ്ഡിതന്‍മാർ
Next Article
advertisement
പ്രൊവിഡന്റ് ഫണ്ട് വിവരങ്ങള്‍ ഇനി എളുപ്പത്തിലറിയാം 'പാസ്ബുക്ക് ലൈറ്റ്'
പ്രൊവിഡന്റ് ഫണ്ട് വിവരങ്ങള്‍ ഇനി എളുപ്പത്തിലറിയാം 'പാസ്ബുക്ക് ലൈറ്റ്'
  • പിഎഫ് അംഗങ്ങള്‍ക്ക് പാസ്ബുക്ക് ലൈറ്റ് വഴി അക്കൗണ്ട് വിവരങ്ങള്‍ എളുപ്പത്തില്‍ പരിശോധിക്കാം.

  • പിഎഫ് അക്കൗണ്ട് മാറ്റം ഓണ്‍ലൈനായി അനക്‌സര്‍ കെ ഡൗണ്‍ലോഡ് ചെയ്ത് ട്രാക്ക് ചെയ്യാം.

  • നിലവില്‍ ഇപിഎഫ്ഒയുടെ പാസ്ബുക്ക് പോര്‍ട്ടല്‍ ലോഗിന്‍ ചെയ്താണ് വിവരങ്ങളറിയുന്നത്

View All
advertisement