ന്യൂഡൽഹി: മലേറിയ വിരുദ്ധ മരുന്നായ ഹൈഡ്രോക്സിക്ലോറോ ക്വിൻ കയറ്റുമതിക്ക് ഇന്ത്യ ഏർപ്പെടുത്തിയിരുന്ന നിരോധനം ഭാഗികമായി പിൻവലിച്ചു. കൊറോണ വൈറസിനെതിരെ ലോകവ്യാപകമായി ഉപയോഗിക്കുന്ന ഈ മരുന്ന് കോവിഡ് ബാധ ഏറെയുള്ള രാജ്യങ്ങൾക്ക് നൽകുമെന്നാണ് ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നത്.
ന്യൂഡൽഹി: കൊറോണ വൈറസ് രോഗികളെ ചികിത്സിക്കാൻ ഉപയോഗിക്കുന്ന മലേറിയ വിരുദ്ധ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിൻ കയറ്റുമതിയെ തടഞ്ഞില്ലെങ്കിൽ അമേരിക്കയുടെ പ്രതികാര നടപടിയുടെ ആഘാതം ഇന്ത്യ വഹിക്കേണ്ടിവരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.
വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകിയത്. ഞായറാഴ്ച ഇന്ത്യൻ പ്രധാനമന്ത്രിയുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും നിരോധനം നീക്കിയില്ലെങ്കിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ അത് വഷളാക്കിയേക്കാമെന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.