TRENDING:

'ഗെയിൽ പദ്ധതി പൂർത്തിയാക്കിയതിൽ മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം'; കൂടിക്കാഴ്ച സൗഹാര്‍ദ്ദപരമെന്ന് മുഖ്യമന്ത്രി

Last Updated:

സംസ്ഥാനത്തിന്റെ സുപ്രധാന വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി പിന്തുണ വാഗ്ദനം ചെയ്തിട്ടുണ്ട്- മുഖ്യമന്ത്രി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ച സൗഹാര്‍ദ്ദപരമായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ വികസനത്തിന് അദ്ദേഹം പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചെന്നും ഗെയില്‍ പദ്ധതി പൂര്‍ത്തിയാക്കിയതില്‍ പ്രത്യേകമായി അഭിനന്ദിച്ചെന്നും മുഖ്യമന്ത്രി ന്യൂഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചക്കെത്തിയപ്പോൾ (ഫയൽ ചിത്രം)
മുഖ്യമന്ത്രി പിണറായി വിജയൻ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചക്കെത്തിയപ്പോൾ (ഫയൽ ചിത്രം)
advertisement

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച വളരെ സൗഹാര്‍ദ്ദപരമായിരുന്നു. സംസ്ഥാനത്തിന്റെ സുപ്രധാന വികസന പദ്ധതികള്‍ക്ക് അദ്ദേഹം പിന്തുണ വാഗ്ദനം ചെയ്തിട്ടുണ്ട്. പിന്തുണയും സഹായവും തേടിയാണ് അദ്ദേത്തെ കണ്ടത്. ഇതില്‍ സംസ്ഥാനത്തിന്റെ പദ്ധതികള്‍ക്ക് പിന്തുണ നല്‍കിയെന്ന് മാത്രമല്ല, പുതിയ പദ്ധതികള്‍ ഏറ്റെടുക്കാനുള്ള പ്രോത്സാഹനവും അദ്ദേഹം നല്‍കി. പുതിയ സര്‍ക്കാര്‍ വന്ന ശേഷം പ്രധാനമന്ത്രിയെ കണാണാണ് ഡല്‍ഹിയില്‍ വന്നത്. കോവിഡ് സാഹചര്യമായത് കൊണ്ട് ഒന്നര വര്‍ഷമായ ഡില്‍ഹിയില്‍ വന്നിട്ട്. - മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ വലിയ കടല്‍ത്തീരമാണല്ലോ, കപ്പല്‍ വഴിയുള്ള യാത്രസൗകര്യങ്ങള്‍ ഒരക്കാന്‍ പറ്റില്ലേയെന്ന് പ്രധാനമന്ത്രി ചോദിച്ചു. അഴീക്കല്‍- കൊച്ചി, കൊച്ചി- കൊല്ലം സര്‍വീസുകള്‍ ആരംഭിച്ച കാര്യം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. വരാണസി- കൊല്‍ക്കത്ത വരെയുള്ള റൂട്ടിന്റെ പ്രത്യേക അനുഭവവും അദ്ദേഹം ഞങ്ങളോട് പറഞ്ഞു. അതുപോലെുള്ള ഒട്ടേറെ ഫലപ്രദമായ ചര്‍ച്ച നടന്നു എന്നതാണ് കൂടിക്കാഴ്ചയുടെ പ്രത്യേകത.

advertisement

''കഴിഞ്ഞതവണ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ അന്ന് പ്രധാനമന്ത്രിയെ കാണാന്‍ വന്നിരുന്നു. അന്ന് അദ്ദേഹം ഉന്നയിച്ച പ്രശ്‌നം ഗെയില്‍ പൈപ്പ്‌ലൈന്‍ ആയിരുന്നു. പദ്ധതി കുറെനാളായി മുടങ്ങി കിടക്കുന്നു. അത് പൂര്‍ത്തിയാക്കാന്‍ ആവുന്നില്ല. നിങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കണമെന്ന് അന്ന് അദ്ദേഹം പറഞ്ഞു. അത് പൂര്‍ത്തിക്കുമെന്ന ഉറപ്പ് സര്‍ക്കാരിന് വേണ്ടി ഞാനും മറുപടി പറഞ്ഞു. പദ്ധതി പൂര്‍ത്തിയാക്കിയ സാഹചര്യവും ഇന്നത്തെ സംഭാഷണത്തില്‍ ഓര്‍ത്തു. അതില്‍ അദ്ദേഹം അഭിനന്ദനവും രേഖപ്പെടുത്തി. അതുപോലെ തന്നെ എല്‍ഡിഎഫ് സര്‍ക്കാര്‍ രണ്ടാമതും അധികാരത്തില്‍ വന്നതില്‍ പ്രത്യേകമായി അഭിനനന്ദിച്ചു. കേരളത്തിന്റെ വികസനത്തിന് വേണ്ടി എന്ത് സഹായവും ചെയ്യാന്‍ തയ്യാറാണെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. വികസനകാര്യങ്ങളില്‍ മുന്നോട്ട് പോകേണ്ട പ്രാധാന്യവും അദ്ദേഹം കൂടിക്കാഴ്ചയില്‍ പറഞ്ഞു. കേരളത്തിന്റെ സുപ്രധാന വികസന പദ്ധതികളും അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി.”- മുഖ്യമന്ത്രി പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സംസ്ഥാനത്തെ കോവിഡ് സാഹചര്യങ്ങളും പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്‌തെന്ന് മുഖ്യമന്ത്രി അറിയിച്ചു. ''ടെസ്റ്റിംഗ് വർധിപ്പിച്ചെന്നും ക്വറന്റീൻ ഫലപ്രദമായി നടപ്പാക്കുന്നുണ്ടെന്നും അറിയിച്ചു. വാക്‌സിനേഷന്‍ ഭൂരിഭാഗം പേര്‍ക്കും നല്‍കുകയാണ് ലക്ഷ്യം. കൂടുതല്‍ വാക്‌സിന്റെ ആവശ്യകത പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തി. വാക്‌സിന്‍ ഒട്ടും പാഴാക്കാത്ത സംസ്ഥാനമെന്ന ഖ്യാതി നേടിയെടുക്കാന്‍ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. ഈ മാസം 60 ലക്ഷം വാക്‌സിന്‍ വേണമെന്ന കാര്യവും പ്രധാനമന്ത്രിയെ അറിയിച്ചു.”- കേരളത്തിലെ ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങളെയും പ്രധാനമന്ത്രി അഭിനന്ദിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഗെയിൽ പദ്ധതി പൂർത്തിയാക്കിയതിൽ മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം'; കൂടിക്കാഴ്ച സൗഹാര്‍ദ്ദപരമെന്ന് മുഖ്യമന്ത്രി
Open in App
Home
Video
Impact Shorts
Web Stories