സംഗീത നാടക അക്കാദമിയുടെ അമച്വര്‍ നാടക മൽസരത്തിൽ ഒന്നാം സമ്മാനമടക്കം നല്ല നാടകം, രചന, നല്ല നടി, സംവിധായകൻ എന്നിങ്ങനെ അവാർഡുകൾ നേടിയത് തൃശൂരിൽ നിന്നുള്ള ''മാളി'' എന്ന നാടകമായിരുന്നു. സമ്മാനദാന വേദിയിൽ സ്വാഗതം പറഞ്ഞ അക്കാദമി സെക്രട്ടറി ''മാളി'' നാടകത്തിെൻറ അണിയറ പ്രവർത്തകരെയും നാടകത്തെയും പൊതുവേദിയിൽ അപമാനിക്കുകയായിരുന്നുവെന്നാണ് ആരോപണം. പ്രസംഗത്തിെൻറ ശബ്ദരേഖയും ദൃശ്യങ്ങളും തെളിവായി നാടക് ഭാരവാഹികൾ പുറത്തുവിട്ടു.
advertisement
നാടകകലാകാരന്മാരുടെ വേതനത്തെ പോലും പുച്ഛിച്ച സെക്രട്ടറി കലാകാരന്മാരെ ഒന്നടങ്കം അവഹേളിക്കുന്ന വിധത്തിലായിരുന്നു സംസാരിച്ചതായും ഇവർ പറയുന്നു. നാഷണൽ സ്കൂൾ ഓഫ് ഡ്രാമ ഡൽഹിയിൽ സംഘടിപ്പിക്കുന്ന ഈ വർഷത്തെ രംഗ് മഹോൽസവിലെ ദേശീയ നാടക മേളയിലേക്ക് പരിഗണിക്കപ്പെട്ട നാടകം കൂടിയാണ് ''മാളി''. എന്നാൽ സംഗീത നാടക അക്കാദമിയുടെ രാജ്യാന്തര നാടക ഫെസ്റ്റിവെൽ ആയ ഇറ്റ്ഫോക്കിൽ നിന്നും മാളി ഒഴിവാക്കിയിരുന്നു. ഇതിന് പിന്നിലും ദുരൂഹതയുണ്ടെന്നും കലാകാരന്മാർ ആരോപിച്ചു. അക്കാദമി ചെയർപേഴ്സണ് സംഘടന പ്രതിഷേധമറിയിച്ച് കത്ത് നൽകിയതായും സെക്രട്ടറി രാജേഷ് നാവത്ത് അറിയിച്ചു.