TRENDING:

വിശ്വാസം സംരക്ഷിക്കാൻ ചോരപ്പുഴ ഒഴുകിയാലും പിൻമാറില്ലെന്ന് പി.എസ് ശ്രീധരൻ പിള്ള

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: വിശ്വാസം സംരക്ഷിക്കാൻ ചോരപ്പുഴ ഒഴുകിയാലും പിൻമാറില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് അഡ്വക്കേറ്റ് പി.എസ് ശ്രീധരൻ പിള്ള. ശബരിമല വിധി നടപ്പാക്കാനുള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് കഴക്കൂട്ടത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ ഓഫീസിലേക്ക് ബിജെപി നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു ശ്രീധരൻപിള്ള. വിശ്വാസികളുടെ പ്രതീക്ഷയായ തീർഥാടന കേന്ദ്രത്തെ തകർക്കാനുള്ള ശ്രമമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു.
advertisement

അഹിന്ദുക്കളെ ദേവസ്വം ബോർഡിൽ നിയമിക്കാൻ ഭേദഗതിയെന്ന് പ്രചരണം; കള്ള പ്രചരണമെന്ന് മന്ത്രി കടകംപള്ളി

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അയ്യപ്പനോടും ശബരിമലയോടും കളിച്ചവരാരും രക്ഷപെട്ടിട്ടില്ല. ഏതൊക്കെ ശക്തികൾ എതിർത്താലും ശബരിമലയെ സംരക്ഷിക്കുമെന്ന് ബിജെപി പ്രതിജ്ഞ എടുത്തിട്ടുണ്ട്. ശബരിമലയുടെ വിശ്വാസത്തിന് മുന്നിൽ എ.കെ ഗോപാലന് പോലും മുട്ടുമടക്കേണ്ടി വന്നുവെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
വിശ്വാസം സംരക്ഷിക്കാൻ ചോരപ്പുഴ ഒഴുകിയാലും പിൻമാറില്ലെന്ന് പി.എസ് ശ്രീധരൻ പിള്ള