അത് ഇരട്ട ചങ്കിന്റെ കരുത്തല്ല. പാവങ്ങളെ ചേർത്തു പിടിച്ചുണ്ടായ കരുത്താണ്. മരിച്ചിട്ടും ഉമ്മൻചാണ്ടിയെ സിപിഎം വേട്ടയാടുകയാണ്. കേരളത്തിൽ രാഷ്ട്രീയം ചർച്ച ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണ് സിപിഎം. എന്ത് വികസനമാണ് അവർ കൊണ്ടുവന്നത്? കേരളം വിറ്റാലും ഓണം ഉണ്ണാൻ കഴിയാത്ത അവസ്ഥയാണ്. വികസന വഴിയിൽ ഉമ്മൻചാണ്ടി പാവങ്ങളെ കണ്ടു. സിപിഎമ്മിന് അതില്ലെന്നും വേണുഗോപാൽ പറഞ്ഞു.
Also Read- മരിച്ച ഉമ്മൻചാണ്ടിയെ എൽഡിഎഫ് വീണ്ടും കൊല്ലാൻ ശ്രമിക്കുന്നു: കെ സുധാകരൻ
advertisement
പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനെ സ്ഥാനാർത്ഥിയായി തീരുമാനിച്ചത് മൂന്ന് മണിക്കൂർ കൊണ്ടാണ്. ചാണ്ടി ഉമ്മൻ ബെസ്റ്റ് ചോയ്സ് ആണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇന്നേവരെ ചാണ്ടി ഉമ്മനു വേണ്ടി ഉമ്മൻചാണ്ടി ശുപാർശ ചെയ്തിട്ടില്ല. ആകെ ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിക്കൊപ്പം ജോഡോ യാത്രയിൽ പങ്കെടുക്കാനാണ്.
മികച്ച ജനകീയ നേതാവിനെ കേരളത്തിന് നൽകാൻ പുതുപ്പള്ളിക്കാർക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.