മരിച്ച ഉമ്മൻചാണ്ടിയെ എൽഡിഎഫ് വീണ്ടും കൊല്ലാൻ ശ്രമിക്കുന്നു: കെ സുധാകരൻ
- Published by:Naseeba TC
- news18-malayalam
Last Updated:
ഉമ്മൻചാണ്ടിയോട് പ്രതികാര ദാഹത്തോടെയാണ് ഇടതുപക്ഷം പെരുമാറിയതെന്നും സുധാകരൻ
കോട്ടയം: എൽഡിഎഫിനെതിരെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. മരിച്ച ഉമ്മൻചാണ്ടിയെ വീണ്ടും കൊല്ലാൻ ശ്രമിക്കുന്ന എൽഡിഎഫ് നയം കിരാതമാണ്. അപമാനിക്കാവുന്നതിന്റെ പരമാവധി ഉമ്മൻചാണ്ടിയെ അപമാനിച്ച് നാണംകെടുത്തി. ഉമ്മൻചാണ്ടിയോട് പ്രതികാര ദാഹത്തോടെയാണ് ഇടതുപക്ഷം പെരുമാറിയതെന്നും സുധാകരൻ പറഞ്ഞു.
ഉമ്മൻചാണ്ടി ജനങ്ങൾക്കിടയിൽ നേടിയെടുത്ത സ്ഥാനത്തിന് പകരം വയ്ക്കാൻ കഴിയുന്ന ഒരാൾ കേരള രാഷ്ട്രീയ രംഗത്ത് ഇല്ലെന്നും കെ സുധാകരൻ. മരിച്ചിട്ടും ഉമ്മൻചാണ്ടിയുടെ പേരിനെയും ഓർമ്മകളെയും ഭയപ്പെടുന്ന ഭീരുക്കളാണ് സിപിഎം. ഉമ്മൻചാണ്ടിയുടെ കഥ പറഞ്ഞാൽ സിപിഎമ്മിന് എന്താണ് വേവലാതി.
Also Read- ജെയ്ക്ക് സി തോമസ് യാക്കോബായ സഭാ നേതൃത്വത്തെ സന്ദർശിച്ചു; സഭയെ സഹായിച്ചവരെ തിരിച്ച് സഹായിക്കുമെന്ന് ഉറപ്പ്
ഇടതുപക്ഷത്തിനെതിരായ പൊതുയുദ്ധമായി തെരഞ്ഞെടുപ്പ് മാറരുതെന്ന് സിപിഎമ്മിന് നിർബന്ധമുണ്ട്. തെരഞ്ഞെടുപ്പ് പുതുപ്പള്ളിയിൽ ഒതുക്കി നിർത്താനാണ് സിപിഎം തന്ത്രം. ആ തന്ത്രം പൊളിക്കും. പുതുപ്പള്ളിയിൽ കോൺഗ്രസിന് പൂർണ ശുഭാപ്തി വിശ്വാസമാണുള്ളത്. ജനങ്ങളുടെ പൾസ് കോണ്‍ഗ്രസ് തൊട്ടറിഞ്ഞതാണെന്നും സുധാകരൻ പറഞ്ഞു.
advertisement
Also Read- പുരാവസ്തു തട്ടിപ്പ് കേസിൽ കെ സുധാകരന് ഇ ഡി നോട്ടീസ്; അടുത്തയാഴ്ച്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം
എൻഎസ്എസ്സിന്റെ സമദൂരം കോൺഗ്രസിന് അനുകൂലമാണ്. എന്‍എസ്എസ് എന്നും കോണ്‍ഗ്രസിനൊപ്പമാണ്. എന്‍എസ്എസിന്റെ വോട്ട് കിട്ടില്ലെന്ന് സിപിഎമ്മിന് തന്നെ അറിയാമെന്നും സുധാകരൻ പറഞ്ഞു.
എന്‍എസ്എസ് എന്നും കോണ്‍ഗ്രസിനൊപ്പമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. സമദൂരം എന്നുവെച്ചാൽ കോൺഗ്രസിന് അനുകൂലമെന്നാണെന്നും കെ സുധാകരൻ പറഞ്ഞു. എന്‍എസ്എസിന്റെ വോട്ട് കിട്ടില്ലെന്ന് സിപിഎമ്മിന് തന്നെ അറിയാമെന്ന് പറഞ്ഞ സുധാകരന്‍, ഉമ്മൻചാണ്ടിയുടെ കഥ പറഞ്ഞാൽ സിപിഎമ്മിന് എന്താണ് വേവലാതിയെന്നും ചോദിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Puthuppally,Kottayam,Kerala
First Published :
August 14, 2023 6:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മരിച്ച ഉമ്മൻചാണ്ടിയെ എൽഡിഎഫ് വീണ്ടും കൊല്ലാൻ ശ്രമിക്കുന്നു: കെ സുധാകരൻ