പുതുപ്പള്ളിയിലെ എട്ട് പഞ്ചായത്തുകളിലും ചാണ്ടി ഉമ്മന് തന്നെയായിരുന്നു ലീഡ്. മീനടം പഞ്ചായത്തിലെ പുതുവയൽ 153-ാം ബൂത്തില്‍ മാത്രമാണ് ജെയ്കിന് ലീഡ് ചെയ്യാന്‍ കഴിഞ്ഞത്. അവിടെ 15 വോട്ട് ലീഡാണ് ജെയ്ക്കിന് ലഭിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജെയ്ക്കിനൊപ്പം നിന്ന മണർകാട്, പാമ്പാടി പഞ്ചായത്തുകളിൽ മികച്ച മുന്നേറ്റമാണ് ചാണ്ടി ഉമ്മൻ നടത്തിയത്.
ചാണ്ടി ഉമ്മന് ഏറ്റവും കൂടുതല്‍ ലീഡ് ലഭിച്ചത് പുതുപ്പള്ളി പഞ്ചായത്തിലാണ്. അയര്‍ക്കുന്നം, അകലക്കുന്നം, വാകത്താനം പഞ്ചായത്തുകളിലെല്ലാം ചാണ്ടി ഉമ്മന്‍റെ ഭൂരിപക്ഷം 5000ന് മുകളിലെത്തി. വോട്ടെണ്ണലിന്‍റെ തുടക്കം മുതൽക്കേ വലിയ മുന്നേറ്റമാണ് ചാണ്ടി ഉമ്മൻ നടത്തിയത്. പോസ്റ്റൽ സർവീസ് വോട്ടുകളിൽ തുടങ്ങിയ മുന്നേറ്റം അവസാനം വരെ നിലനിർത്താൻ അദ്ദേഹത്തിന് സാധിച്ചു. വോട്ടെണ്ണൽ രണ്ട് റൌണ്ട് പിന്നിട്ടപ്പോൾ തന്നെ കഴിഞ്ഞ തവണത്തെ ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം ചാണ്ടി ഉമ്മൻ മറികടന്നു. വോട്ടെണ്ണൽ പകുതി പിന്നിട്ടപ്പോൾ പുതുപ്പള്ളിയിലെ ഉമ്മൻചാണ്ടിയുടെ റെക്കോർഡ് ഭൂരിപക്ഷവും ചാണ്ടി ഉമ്മൻ മറികടന്നു.
advertisement
പുതുപ്പള്ളിയിൽ അപ്പയുടെ പതിമൂന്നാം വിജയമാണെന്ന് ചാണ്ടി ഉമ്മൻ പ്രതികരിച്ചു. ഉപതെരഞ്ഞെടുപ്പ് വിജയത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉമ്മൻചാണ്ടിയോടുള്ള പുതുപ്പള്ളിക്കാരുടെ നിറഞ്ഞ സ്നേഹത്തിന് വലിയ നന്ദിയുണ്ടെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. പിതാവിനെ പോലെ താനും പുതുപ്പള്ളഇയുടെ കയ്യെത്തും ദൂരത്തുണ്ടാകുമെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. ആരോപണങ്ങളെല്ലാം പുതുപ്പള്ളി തള്ളിക്കളഞ്ഞു. ഭരണവിരുദ്ധവികാരത്തിന്‍റെ പ്രതിഫലനം തെരഞ്ഞെടുപ്പിൽ കണ്ടതായും ചാണ്ടി ഉമ്മൻ പറഞ്ഞു.
അതേസമയം പുതുപ്പള്ളിയിലെ ജനവിധി സ്വാഗതം ചെയയ്യുന്നുവെന്ന് ഇടത് സ്ഥാനാർഥി ജെയ്ക്ക് സി തോമസ് പറഞ്ഞു. പുതുപ്പള്ളിയുടെ പുതിയ എംഎൽഎയ്ക്ക് ഭാവുകങ്ങൾ അറിയിക്കുന്നതായും ചാണ്ടി ഉമ്മൻ പറഞ്ഞു.
Also Read- Puthuppally By-Election Result 2023 | ‘പുതുപ്പള്ളിയിലേത് അപ്പയുടെ 13-ാം വിജയം’: ചാണ്ടി ഉമ്മൻ
പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലം സർക്കാരിന്‍റെ വിലയിരുത്തലല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചു. വോട്ട് കുറഞ്ഞത് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎപ് വിജയം അംഗീകരിക്കുന്നുവെന്നും പുതുപ്പള്ളി വിധിയുടെ അടിസ്ഥാനം സഹതാപമാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
പുതുപ്പള്ളിയിലെ ജനവിധി എൽഡിഎഫിനേറ്റ ഏറ്റവും വലിയ തിരിച്ചടിയാണെന്ന് കെ സുധാകരൻ പറഞ്ഞു. യുഡിഎഫിനോടും ഉമ്മൻചാണ്ടിയോടും ആഭിമുഖ്യം പുലർത്തുന്നവരാണ് തങ്ങൾക്ക് വോട്ട് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച ചാണ്ടി ഉമ്മനെ അഭിനന്ദിക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. യുഡിഎഫ് വിജയത്തിന് പ്രധാനഘടകമായത് സഹതാപ തരംഗമാണ്. ഭരണവിരുദ്ധ വികാരവും പുതുപ്പള്ളിയിൽ പ്രതിഫലിച്ചതായി സുരേന്ദ്രൻ പറഞ്ഞു.