Puthuppally By-Election Result 2023 | 'പുതുപ്പള്ളിയിലേത് അപ്പയുടെ 13-ാം വിജയം': ചാണ്ടി ഉമ്മൻ
- Published by:Anuraj GR
- news18-malayalam
Last Updated:
'ആരോപണങ്ങളെല്ലാം പുതുപ്പള്ളി തള്ളിക്കളഞ്ഞു', ഭരണവിരുദ്ധവികാരത്തിന്‍റെ പ്രതിഫലനം തെരഞ്ഞെടുപ്പിൽ കണ്ടതായും ചാണ്ടി ഉമ്മൻ
കോട്ടയം: പുതുപ്പള്ളിയിൽ അപ്പയുടെ പതിമൂന്നാം വിജയമാണെന്ന് ചാണ്ടി ഉമ്മൻ. ഉപതെരഞ്ഞെടുപ്പ് വിജയത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉമ്മൻചാണ്ടിയോടുള്ള പുതുപ്പള്ളിക്കാരുടെ നിറഞ്ഞ സ്നേഹത്തിന് വലിയ നന്ദിയുണ്ടെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
പിതാവിനെ പോലെ താനും പുതുപ്പള്ളഇയുടെ കയ്യെത്തും ദൂരത്തുണ്ടാകുമെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. ആരോപണങ്ങളെല്ലാം പുതുപ്പള്ളി തള്ളിക്കളഞ്ഞു. ഭരണവിരുദ്ധവികാരത്തിന്‍റെ പ്രതിഫലനം തെരഞ്ഞെടുപ്പിൽ കണ്ടതായും ചാണ്ടി ഉമ്മൻ പറഞ്ഞു.
ജനങ്ങൾ അർപ്പിച്ച വിശ്വാസത്തിന് ഒരിക്കലും ഭംഗം വരുത്തില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. വികസനത്തുടർച്ചയ്ക്ക് വേണ്ടിയാണ് ജനങ്ങൾ വോട്ട് ചെയ്തത്. 53 വർഷക്കാലം വികസനവും കരുതലുമായി അപ്പയുണ്ടായിരുന്നു. ഇനി ആ തുടർച്ചയായി താനും ഉണ്ടാകും. പുതുപ്പള്ളിയുടെ വികസനത്തിന് ഒരുമിച്ച് നിന്ന് പ്രവർത്തിക്കാമെന്നും അദ്ദേഹം പറഞ്ഞു.
advertisement
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ തകർപ്പൻ വിജയമാണ് ചാണ്ടി ഉമ്മൻ നേടിയത്. എൽഡിഎഫിലെ ജെയ്ക്ക് സി തോമസിനെ 37,719 വോട്ടുകൾക്കാണ് ചാണ്ടി പരാജയപ്പെടുത്തിയത്. വോട്ടെണ്ണൽ പൂർത്തിയായി ഔദ്യോഗികഫലം പുറത്തുവന്നപ്പോൾ ചാണ്ടി ഉമ്മന് 80144 വോട്ടും ജെയ്ക്ക് സി തോമസിന് 42425 വോട്ടും ലഭിച്ചു. ബിജെപി സ്ഥാനാർഥി ലിജിൻ ലാൽ 6558 വോട്ട് നേടി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kottayam,Kerala
First Published :
September 08, 2023 3:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Puthuppally By-Election Result 2023 | 'പുതുപ്പള്ളിയിലേത് അപ്പയുടെ 13-ാം വിജയം': ചാണ്ടി ഉമ്മൻ