Puthuppally By-Election Result 2023 | ഉമ്മൻചാണ്ടിയെയും മറികടന്ന കുതിപ്പ്; ഉപതെരഞ്ഞെടുപ്പ് റെക്കോർഡിൽ പി ജയരാജനെ പിടിക്കാനായില്ല

Last Updated:

2007ൽ കൂത്തുപറമ്പിലാണ് ഏറ്റവും മികച്ച ഉപതെരഞ്ഞെടുപ്പ് വിജയമെന്ന റെക്കോർഡ് സിപിഎം നേതാവ് പി ജയരാജൻ സ്വന്തം പേരിൽ കുറിച്ചത്

ചാണ്ടി ഉമ്മൻ
ചാണ്ടി ഉമ്മൻ
കോട്ടയം: ഒട്ടനവധി റെക്കോർഡുകൾക്കാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ ചാണ്ടി ഉമ്മന്‍റെ ഉജ്ജ്വലവിജയം സാക്ഷ്യം വഹിച്ചത്. പുതുപ്പള്ളിയുടെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷമെന്ന റെക്കോർഡാണ് ചാണ്ടി ഉമ്മൻ സ്വന്തം പേരിൽ കുറിച്ചത്. 2011ലെ തിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടി നേടിയ 33,255 വോട്ട് എന്ന ഭൂരിപക്ഷമാണ് ചാണ്ടി ഉമ്മൻ മറികടന്നത്.
ഒരുഘട്ടത്തിൽ അമ്പതിനായിരത്തിലേറെ ഭൂരിപക്ഷം നേടുമെന്ന് തോന്നിച്ചെങ്കിലും ചാണ്ടി ഉമ്മന്‍റെ ലീഡ് 40000ൽ താഴെയായി. ഇതോടെ ഉപതെരഞ്ഞെടുപ്പിൽ ഏറ്റവും മികച്ച വിജയമെന്ന പി ജയരാജന്‍റെ റെക്കോർഡ് സുരക്ഷിതമായി നിന്നു.
2007ൽ കൂത്തുപറമ്പിലാണ് ഏറ്റവും മികച്ച ഉപതെരഞ്ഞെടുപ്പ് വിജയമെന്ന റെക്കോർഡ് സിപിഎം നേതാവ് പി ജയരാജൻ സ്വന്തം പേരിൽ കുറിച്ചത്. അന്ന് കോൺഗ്രസിലെ കെ പ്രഭാകരനെതിരെ 45,377 വോട്ടുകൾക്കാണ് പി ജയരാജൻ വിജയിച്ചത്. പി ജയരാജന്‍റെ 2001ലെ തെരഞ്ഞെടുപ്പ് സുപ്രീം കോടതി റദ്ദാക്കിയതിനെ തുടർന്നാണ് കൂത്തുപറമ്പിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്.
advertisement
അതേസമയം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന്‍റെ തേരോട്ടത്തിൽ ഇടതുശക്തികേന്ദ്രങ്ങളെല്ലാം തകർന്നടിഞ്ഞു. ജെയ്ക്ക് സി തോമസിന് സ്വന്തം തട്ടകമായ മണർകാടും ചാണ്ടി ഉമ്മൻ വൻ ലീഡ് നേടി. പുതുപ്പള്ളി മണ്ഡലത്തിൽ 182 ബൂത്തുകളിൽ ഒരൊറ്റ ബൂത്തിൽ മാത്രമാണ് ജെയ്ക്കിന് ലീഡ് നേടാനായത്. മീനടം പഞ്ചായത്തിലെ പുതുവയൽ 153-ാം ബൂത്തിലാണ് ജെയ്ക്കിന് 15 വോട്ടിന്‍റെ ലീഡ് ലഭിച്ചത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Puthuppally By-Election Result 2023 | ഉമ്മൻചാണ്ടിയെയും മറികടന്ന കുതിപ്പ്; ഉപതെരഞ്ഞെടുപ്പ് റെക്കോർഡിൽ പി ജയരാജനെ പിടിക്കാനായില്ല
Next Article
advertisement
ഇന്ന് സത്യപ്രതിജ്ഞ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അംഗങ്ങളെ കൂറുമാറ്റം ബാധിക്കുന്നതെങ്ങനെ?
ഇന്ന് സത്യപ്രതിജ്ഞ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അംഗങ്ങളെ കൂറുമാറ്റം ബാധിക്കുന്നതെങ്ങനെ?
  • കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയും ആദ്യ യോഗവും ഇന്ന് നടക്കും

  • അംഗങ്ങൾ കക്ഷിബന്ധ രജിസ്റ്ററിൽ ഒപ്പുവെച്ചാൽ വിപ്പ് ലംഘനം കൂറുമാറ്റ നിരോധന നിയമം ബാധകമാകും

  • മുതിർന്ന അംഗം ആദ്യം സത്യവാചകം ചൊല്ലി, പിന്നീട് മറ്റ് അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും

View All
advertisement