ഒരുഘട്ടത്തിൽ അമ്പതിനായിരത്തിലേറെ ഭൂരിപക്ഷം നേടുമെന്ന് തോന്നിച്ചെങ്കിലും ചാണ്ടി ഉമ്മന്‍റെ ലീഡ് 40000ൽ താഴെയായി. ഇതോടെ ഉപതെരഞ്ഞെടുപ്പിൽ ഏറ്റവും മികച്ച വിജയമെന്ന പി ജയരാജന്‍റെ റെക്കോർഡ് സുരക്ഷിതമായി നിന്നു.
Also Read- Puthuppally By-Election Result 2023 | ജെയ്ക്കിന് ലീഡ് ഒരു ബൂത്തിൽ മാത്രം; മണർകാടും കൈവിട്ടു
2007ൽ കൂത്തുപറമ്പിലാണ് ഏറ്റവും മികച്ച ഉപതെരഞ്ഞെടുപ്പ് വിജയമെന്ന റെക്കോർഡ് സിപിഎം നേതാവ് പി ജയരാജൻ സ്വന്തം പേരിൽ കുറിച്ചത്. അന്ന് കോൺഗ്രസിലെ കെ പ്രഭാകരനെതിരെ 45,377 വോട്ടുകൾക്കാണ് പി ജയരാജൻ വിജയിച്ചത്. പി ജയരാജന്‍റെ 2001ലെ തെരഞ്ഞെടുപ്പ് സുപ്രീം കോടതി റദ്ദാക്കിയതിനെ തുടർന്നാണ് കൂത്തുപറമ്പിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്.
advertisement
Also Read- പിണറായി അധികാരത്തിൽവന്നശേഷമുള്ള പത്താം ഉപതെരഞ്ഞെടുപ്പ്; ആറുതവണയും ജയം യുഡിഎഫിന്
അതേസമയം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന്‍റെ തേരോട്ടത്തിൽ ഇടതുശക്തികേന്ദ്രങ്ങളെല്ലാം തകർന്നടിഞ്ഞു. ജെയ്ക്ക് സി തോമസിന് സ്വന്തം തട്ടകമായ മണർകാടും ചാണ്ടി ഉമ്മൻ വൻ ലീഡ് നേടി. പുതുപ്പള്ളി മണ്ഡലത്തിൽ 182 ബൂത്തുകളിൽ ഒരൊറ്റ ബൂത്തിൽ മാത്രമാണ് ജെയ്ക്കിന് ലീഡ് നേടാനായത്. മീനടം പഞ്ചായത്തിലെ പുതുവയൽ 153-ാം ബൂത്തിലാണ് ജെയ്ക്കിന് 15 വോട്ടിന്‍റെ ലീഡ് ലഭിച്ചത്.