Puthuppally By-Election Result 2023 | ജെയ്ക്കിന് ലീഡ് ഒരു ബൂത്തിൽ മാത്രം; മണർകാടും കൈവിട്ടു

Last Updated:

2011ൽ ഉമ്മൻചാണ്ടി നേടിയ റെക്കോർഡ് ഭൂരിപക്ഷമായ 33,255 വോട്ടെന്ന നേട്ടം വോട്ടെണ്ണൽ പകുതി പിന്നിട്ടപ്പോൾ തന്നെ ചാണ്ടി ഉമ്മൻ മറികടന്നിരുന്നു

ജെയ്ക് സി തോമസ്, ചാണ്ടി ഉമ്മൻ
ജെയ്ക് സി തോമസ്, ചാണ്ടി ഉമ്മൻ
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന്‍റെ തേരോട്ടത്തിൽ ഇടതുശക്തികേന്ദ്രങ്ങളെല്ലാം തകർന്നടിഞ്ഞു. ജെയ്ക്ക് സി തോമസിന് സ്വന്തം തട്ടകമായ മണർകാടും ചാണ്ടി ഉമ്മൻ വൻ ലീഡ് നേടി. പുതുപ്പള്ളി മണ്ഡലത്തിൽ ഒരൊറ്റ ബൂത്തിൽ മാത്രമാണ് ജെയ്ക്കിന് ലീഡ് നേടാനായത്. മീനടം പഞ്ചായത്തിലെ പുതുവയൽ 153-ാം ബൂത്തിലാണ് ജെയ്ക്കിന് 15 വോട്ടിന്‍റെ ലീഡ് ലഭിച്ചത്.
2021ൽ ഉമ്മൻചാണ്ടിക്കെതിരെ കടുത്ത പോരാട്ടം പുറത്തെടുത്ത തെരഞ്ഞെടുപ്പിൽ ജെയ്ക്ക് സി തോമസിന് മണർകാട്, പാമ്പാടി പഞ്ചായത്തുകളിൽ ലീഡുണ്ടായിരുന്നു. എന്നാൽ ഈ രണ്ടു പഞ്ചായത്തുകളും ഇത്തവണ ജെയ്ക്കിനെ കൈവിട്ടു. മന്ത്രി വി എൻ വാസവന്‍റെ ബൂത്തിലും ലീഡ് ചാണ്ടി ഉമ്മനാണ്.
ഉമ്മൻചാണ്ടിയുടെ കൈയ്യൊപ്പ് പതിഞ്ഞ പുതുപ്പള്ളി ചാണ്ടി ഉമ്മനെ ഇരുകൈയും നീട്ടി സ്വീകരിച്ചുവെന്ന് തെളിയിക്കുന്നതായിരുന്നു തെരഞ്ഞെടുപ്പ് ഫലം. 2011ൽ ഉമ്മൻചാണ്ടി നേടിയ റെക്കോർഡ് ഭൂരിപക്ഷമായ 33,255 വോട്ടെന്ന നേട്ടം വോട്ടെണ്ണൽ പകുതി പിന്നിട്ടപ്പോൾ തന്നെ ചാണ്ടി ഉമ്മൻ മറികടന്നിരുന്നു.
advertisement
ചാണ്ടി ഉമ്മൻ ജയം ഉറപ്പിച്ച് കുതിച്ചപ്പോൾ ഹാട്രിക്ക് തോൽവിയെന്ന നാണക്കേടിലേക്കാണ് ജെയ്ക്ക് സി തോമസ് എത്തിയത്. 2016, 2021 വർഷങ്ങളിൽ അതികായനായ ഉമ്മൻചാണ്ടിയോട് ജെയ്ക്ക് സി തോമസ് തോറ്റിരുന്നു.
വോട്ടെണ്ണൽ തുടങ്ങിയപ്പോൾ തന്നെ ചാണ്ടി ഉമ്മൻ വ്യക്തമായ ലീഡ് നേടിയിരുന്നു. തുടക്കത്തിൽ അയർകുന്നത്ത് വലിയ ലീഡാണ് അദ്ദേഹം നേടിയത്. പിന്നീട് ഓരോ പഞ്ചായത്തുകൾ എണ്ണിക്കഴിഞ്ഞപ്പോഴും ചാണ്ടി ഉമ്മന്‍റെ ലീഡ് കുതിച്ചുയർന്നു. മണർകാട്, പാമ്പാടി പഞ്ചായത്തുകൾ ഇടതുപക്ഷം പ്രതീക്ഷവെച്ചിരുന്നെങ്കിലും അവിടെയും നിലംതൊടാനായില്ല.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Puthuppally By-Election Result 2023 | ജെയ്ക്കിന് ലീഡ് ഒരു ബൂത്തിൽ മാത്രം; മണർകാടും കൈവിട്ടു
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement