പിണറായി അധികാരത്തിൽവന്നശേഷമുള്ള പത്താം ഉപതെരഞ്ഞെടുപ്പ്; ആറുതവണയും ജയം യുഡിഎഫിന്

Last Updated:

2016 മുതലുള്ള പത്ത് ഉപതെരഞ്ഞെടുപ്പുകളിൽ യുഡിഎഫിന്‍റെ രണ്ട് സിറ്റിങ് സീറ്റുകൾ എൽഡിഎഫ് പിടിച്ചെടുത്തപ്പോൾ ഇടതുമുന്നണിയുടെ ഒരു സിറ്റിങ് സീറ്റിൽ യുഡിഎഫും വിജയിച്ചു

പിണറായി വിജയൻ
പിണറായി വിജയൻ
കോട്ടയം: സംസ്ഥാനത്ത് പിണറായി വിജയന്‍റെ നേതൃത്വത്തിൽ എൽഡിഎഫ് സർക്കാർ 2016ൽ അധികാരത്തിലെത്തിയതിന് ശേഷം പത്താമത്തെ ഉപതെരഞ്ഞെടുപ്പാണ് പുതുപ്പള്ളിയിലേത്. ഇതിൽ ആറ് തവണയും വിജയം യുഡിഎഫിനൊപ്പം. എൽഡിഎഫിന് ജയിക്കാനായത് നാല് തവണ മാത്രമാണ്.
ആദ്യ പിണറായി വിജയൻ സർക്കാരിന്‍റെ കാലത്ത് എട്ട് ഉപതെരഞ്ഞെടുപ്പുകളാണ് നടന്നത്. ഇതിൽ നാലിടത്ത് യുഡിഎഫും നാലിടത്ത് എൽഡിഎഫുമാണ് വിജയിച്ചത്. 2016 മുതലുള്ള പത്ത് ഉപതെരഞ്ഞെടുപ്പുകളിൽ യുഡിഎഫിന്‍റെ രണ്ട് സിറ്റിങ് സീറ്റുകൾ എൽഡിഎഫ് പിടിച്ചെടുത്തപ്പോൾ ഇടതുമുന്നണിയുടെ ഒരു സിറ്റിങ് സീറ്റിൽ യുഡിഎഫും വിജയിച്ചു.
രണ്ടാം പിണറായി സർക്കാരിന്‍റെ കാലത്ത് നടന്ന രണ്ടു ഉപതെരഞ്ഞെടുപ്പുകളിലും യുഡിഎഫാണ് വിജയിച്ചത്. പുതുപ്പപ്പള്ളിയിലും തൃക്കാക്കരയിലും യുഡിഎഫ് സിറ്റിങ് സീറ്റുകൾ നിലനിർത്തുകയായിരുന്നു.
ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്ത് നടന്ന ആദ്യ ഉപതെരഞ്ഞെടുപ്പ് വേങ്ങറയിലേതായിരുന്നു. പി കെ കുഞ്ഞാലിക്കുട്ടി ലോക്സഭയിലേക്ക് മത്സരിച്ച ഒഴിവിലാണ് വേങ്ങരയിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇവിടെ ലീഗ് സ്ഥാനാർഥി കെഎൻഎ ഖാദർ മത്സരിച്ച് വിജയിച്ചു.
advertisement
2018ൽ ചെങ്ങന്നൂരിൽ ഉപതെരഞ്ഞെടുപ്പ് നടന്നപ്പോൾ സിറ്റിങ് സീറ്റ് എൽഡിഎഫ് നിലനിർത്തി. കെകെ രാമചന്ദ്രൻനായരുടെ നിര്യാണത്തെ തുടർന്ന് സജി ചെറിയാനാണ് ഇവിടെനിന്ന് ഇടതുമുന്നണിക്കുവേണ്ടി ജനവിധി തേടിയത്. ത്രികോണമത്സരത്തിൽ ഡി വിജയകുമാറിനെയും പി എസ് ശ്രീധരൻപിള്ളയെയും മറികടന്ന് സജി ചെറിയാൻ മികച്ച വിജയം നേടുകയും ചെയ്തു.
2019ൽ കെ എം മാണി അന്തരിച്ചതിനെ തുടർന്ന് പാലായിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇടത് പിന്തുണയോടെ എൻസിപി സ്ഥാനാർഥി മാണി സി കാപ്പൻ വിജയിച്ചു. 2943 ആയിരുന്നു ഭൂരിപക്ഷം. പിന്നീട് മഞ്ചേശ്വരത്ത് എംഎൽഎയായിരുന്ന പി ബി അബ്ദുൾ റസാഖിന്‍റെ നിര്യാണത്തെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ ലീഗ് സ്ഥാനാർഥി എം.സി കമറുദ്ദീൻ വിജയിച്ചു.
advertisement
ഹൈബി ഈഡൻ ലോക്സഭയിലേക്ക് തെരഞ്ഞെടുപ്പക്കെട്ടതോടെ എറണാകുളത്ത് നടന്ന ഉപതെരഞ്ഞെടുപ്പിൽ ടി ജെ വിനോദ് എൽഡിഎഫിനെ മനുറോയിയയെ പരാജയപ്പെടുത്തി. അരൂരിൽ സിപിഎം സിറ്റിങ് സീറ്റ് യുഡിഎഫിനുവേണ്ടി ഷാനിമോൾ ഉസ്മാൻ പിടിച്ചെടുത്തി. സിപിഎമ്മിലെ മനു സി പുളിക്കലിനെയാണ് ഷാനിമോൾ തോൽപ്പിച്ചത്.
2019ൽ തന്നെ കോന്നി, വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പുകളിൽ എൽഡിഎഫ് അട്ടിമറി വിജയം നേടി. കോന്നിയിൽ കെ യു ജനീഷ് കുമാറും വട്ടിയൂർക്കാവിൽ വി കെ പ്രശാന്തുമാണ് വിജയിച്ചത്.
advertisement
2022ൽ തൃക്കാക്കരയിൽ നടന്നത് രണ്ടാം പിണറായി സർക്കാരിന്‍റെ കാലത്തെ ആദ്യ ഉപതെരഞ്ഞെടുപ്പ് ആയിരുന്നു. പി ടി തോമസിന്‍റെ നിര്യാണത്തെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഭാര്യ ഉമ തോമസാണ് വിജയിച്ചത്. ജോ ജോസഫിനെയാണ് ഉമ തോൽപ്പിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പിണറായി അധികാരത്തിൽവന്നശേഷമുള്ള പത്താം ഉപതെരഞ്ഞെടുപ്പ്; ആറുതവണയും ജയം യുഡിഎഫിന്
Next Article
advertisement
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement