ജെയ്ക്കിന് മൂന്നാം തവണയും പിഴച്ചു; ഇത്തവണത്തേത് കനത്ത തോൽവി
പുതുപ്പള്ളിയിലെ ഇടത് മുന്നണിയുടെ തോല്‍വിയുടെ കാരണങ്ങളും ഭരണവിരുദ്ധ വികാരം ഉണ്ടായോ എന്ന കാര്യവും പാര്‍ട്ടി പരിശോധിക്കും. നല്ല രീതിയിലുള്ള സഹതാപം മണ്ഡലത്തില്‍ യുഡിഎഫിന്‍റെ വിജയത്തിന് അടിസ്ഥാനമായി. പുതുപ്പള്ളിയിലെ അടിത്തറയിൽ കാര്യമായ മാറ്റം സംഭവിച്ചിട്ടില്ല.സഹതാപ തരംഗം ഉണ്ടാകുന്ന തിരഞ്ഞെടുപ്പിൽ മരണാനന്തര ചടങ്ങ് പോലും പ്രചരണത്തിന് ഇടയിലാണ് നടന്നത്.മെഴുകുതിരി കത്തിച്ചു കൊണ്ടുള്ള യാത്ര പോലും തെരഞ്ഞെടുപ്പിനിടെ സംഘടിപ്പിക്കപ്പെട്ടു. ജനങ്ങളുടെ ഭാഗത്ത് നിന്ന് നല്ല രീതിയിൽ സഹതാപം ഉണ്ടാകാന്‍ ഇത് ഇടയാക്കിയെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.
advertisement
Puthuppally By-Election Result 2023 Live: ചാണ്ടി ഉമ്മൻ പുതുപ്പള്ളിയുടെ പുതിയ നായകൻ; ഭൂരിപക്ഷം 37,719
ഇത്രയും വോട്ടുകൾ ലഭിച്ചത് മികവുറ്റ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഫലമാണ്. വികസനത്തെയും സർക്കാരിനെയും സംബന്ധിച്ച് ഉള്ള കാഴ്ചപ്പാട് അവതരിപ്പിച്ചു നടത്തിയ സംഘടന രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായാണ് ഈ സഹതാപ തരംഗത്തിനിടയിലും ഇടതു മുന്നിലേക്ക് അടിത്തറ നിലനിർത്തി പോകാൻ കഴിഞ്ഞതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പിണറായി അധികാരത്തിൽവന്നശേഷമുള്ള പത്താം ഉപതെരഞ്ഞെടുപ്പ്; ആറുതവണയും ജയം യുഡിഎഫിന്
ബിജെപി വോട്ട് ചോർച്ച ഉണ്ടായി. ബിജെപി വോട്ട് യുഡിഎഫിന് അനുകൂലമായി. സഹതാപ തരംഗം ഉണ്ടാകുമെന്ന് ആദ്യമേ അറിയാമായിരുന്നു. അതുകൊണ്ടാണ് അവകാശവാദം ഉയർത്താതിരുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.സർക്കാരിനെതിരായ താക്കീതല്ല
സർക്കാരിൻറെ കാര്യങ്ങൾ നല്ല രീതിയിൽ ചർച്ച ചെയ്യപ്പെട്ടു അതുകൊണ്ടാണ് അടിത്തറ ചോരാത്തത്. മുഖ്യമന്ത്രി ജനങ്ങള്‍ക്കിടയിലേക്ക് കൂടുതലായി പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.ഇത്ര വലിയ പരാജയം ഉണ്ടാകേണ്ടിയിരുന്നില്ലെന്നും
ഒരു ഘട്ടത്തിലും അമിത ആത്മവിശ്വാസം പാർട്ടി പ്രകടിപ്പിച്ചിട്ടില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
അതേസമയം, 2011ലെ തിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടി നേടിയ 33,255 വോട്ട് എന്ന ഭൂരിപക്ഷം മറികടന്നാണ് ചാണ്ടി ഉമ്മൻ പുതുപ്പളളിയില്‍ വിജയം നേടിയത്. 37719 വോട്ടാണ് യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷം. 80144 വോട്ട് ചാണ്ടി ഉമ്മനും 42425 വോട്ട് ജെയ്ക്ക് സി തോമസിനും ലഭിച്ചപ്പോള്‍ ബിജെപി സ്ഥാനാര്‍ഥി ലിജിന്‍ ലാല്‍ 6558 വോട്ട് എന്ന പരിതാപകരമായ നിലയിലേക്ക് കൂപ്പുകുത്തി.