ആകെ 19 സെറ്റ് പത്രികകളാണ് സമർപ്പിച്ചത്.
അവസാനദിവസമായ ഇന്ന് ഏഴുപേരാണ് വരണാധികാരിയായ ആർ.ഡി.ഒ. മുമ്പാകെയും ഉപവരണാധികാരിയായ പാമ്പാടി ബ്‌ളോക്ക് ഡവലപ്‌മെന്റ് ഓഫീസർ മുമ്പാകെയും നാമനിർദേശപത്രിക സമർപ്പിച്ചത്.
സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം അന്തിമ സ്ഥാനാര്‍ഥി പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കും. സമയക്കുറവ് ഉണ്ടെങ്കിലും തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർത്തയായെന്ന് അസി. റിട്ടേണിങ് ഓഫീസർ ഇ ദിൽഷാദ് ന്യൂസ് 18നോട് പറഞ്ഞു.
advertisement
ചാണ്ടി ഉമ്മൻ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്), റെജി സഖറിയ (കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാർക്‌സിസ്റ്റ്), ജി. ലിജിൻലാൽ(ഭാരതീയ ജനതാ പാർട്ടി), മഞ്ജു എസ്. നായർ (ഭാരതീയ ജനതാ പാർട്ടി), ലൂക്ക് തോമസ് (ആം ആദ്മി പാർട്ടി), ഷാജി(സ്വതന്ത്രൻ) പി.കെ. ദേവദാസ് (സ്വതന്ത്രൻ ) എന്നിവരാണ് ഇന്ന് പത്രിക സമർപ്പിച്ചത്. ജെയ്ക്ക് സി. തോമസ് (കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാർക്‌സിസ്റ്റ്), സന്തോഷ് ജോസഫ്(സ്വതന്ത്ര സ്ഥാനാർഥി) ഡോ. കെ. പദ്മരാജൻ(സ്വതന്ത്ര സ്ഥാനാർഥി) എന്നിവർ കഴിഞ്ഞദിവസങ്ങളിൽ നാമനിർദേശപത്രിക സമർപ്പിച്ചിരുന്നു.
ചാണ്ടി ഉമ്മൻ, ജി. ലിജിൻലാൽ, മഞ്ജു എസ്. നായർ, ലൂക്ക് തോമസ് എന്നിവർ ഉപവരാധികാരിയായ പാമ്പാടി ബി.ഡി.ഒ: ഇ. ദിൽഷാദ് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. റെജി, സഖറിയ, ഷാജി, പി.കെ. ദേവദാസ് എന്നിവർ വരണാധികാരിയായ ആർ.ഡി.ഒ. മുമ്പാകെയും. പത്രികകകളുടെ സൂക്ഷ്മപരിശോധന ഓഗസ്റ്റ് 18ന് വരണാധികാരിയുടെ ഓഫീസിൽ നടക്കും. പ്രമുഖ സ്ഥാനാര്‍ഥികളുടെ പേരിനോട് സാമ്യമുള്ള അപരന്മാരാരും പത്രിക നല്‍കിയിട്ടില്ലെന്നാണ് വിവരം. സൂക്ഷമ പരിശോധനയ്ക്ക് ശേഷം ഇക്കാര്യത്തില്‍ വ്യക്തത വരും.ഓഗസ്റ്റ് 21 ആണ് പത്രിക പിൻവലിക്കാനുള്ള അവസാനതീയതി. സെപ്റ്റംബർ അഞ്ചിനാണ് തെരഞ്ഞെടുപ്പ്. സെപ്റ്റംബർ എട്ടിനു വോട്ടെണ്ണൽ നടക്കും.