പുതുപ്പള്ളിയിലെ എൻഡിഎ സ്ഥാനാർത്ഥി ലിജിൻ ലാലിന് കെട്ടിവെക്കാനുള്ള തുക മള്ളിയൂർ ഗണപതി ക്ഷേത്രത്തിൽ നിന്ന്
- Published by:Rajesh V
- news18-malayalam
Last Updated:
കെട്ടിവെക്കാനുള്ള തുക ക്ഷേത്രത്തിലെ പ്രധാന പൂജാരി മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി കൈമാറി
കോട്ടയം: പുതുപ്പള്ളിയിലെ എൻ ഡി എ സ്ഥാനാർത്ഥി ലിജിൻ ലാൽ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. ഉച്ചയ്ക്ക് 12.40 ഓടെ ബിജെപി നേതാക്കള്‍ക്കൊപ്പം പാമ്പാടി ബ്ലോക്ക് ഓഫീസില്‍ എത്തി, ഉപവരണാധികാരിക്ക് മുമ്പിലാണ് പത്രിക സമര്‍പ്പിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, കേന്ദ്രസഹമന്ത്രി വി. മുരളീധരന്‍. ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളകുട്ടി, കെ കൃഷ്ണകുമാര്‍ തുടങ്ങിയ നേതാക്കള്‍ ഒപ്പമുണ്ടായിരുന്നു.
മള്ളിയൂർ ഗണപതി ക്ഷേത്രത്തിൽ നിന്നായിരുന്നു ഇന്നത്തെ പ്രചാരണത്തിന്റെ തുടക്കം. കെട്ടിവെക്കാനുള്ള തുക ക്ഷേത്രത്തിലെ പ്രധാന പൂജാരി മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി കൈമാറി. ശേഷം പതിനൊന്നരയോടെ പാമ്പാടിയിൽ നിന്നും തുറന്ന ജീപ്പിൽ റോഡ് ഷോ. ദേശീയ – സംസ്ഥാന നേതാക്കളും റോഡ് ഷോയിൽ സ്ഥാനാർത്ഥിയെ അനുഗമിച്ചു.
advertisement
Also Read- ജെയ്ക് സി. തോമസിന് രണ്ടുകോടി രൂപയുടെ ആസ്തി; ബാധ്യത ഏഴുലക്ഷത്തിലധികം; കൈയിൽ 4000 രൂപ മാത്രം
പള്ളിക്കതോട്ടിൽ റോഡ് ഷോ അവസാനിപ്പിച്ച് കാൽനടയായാണ് ലിജിൻ പത്രിക സമർപ്പണത്തിന് എത്തിയത്. മാസപ്പടി വിവാദവും മിത്ത് വിവാദവും പുതുപ്പള്ളിയിൽ ചർച്ചയാകും എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. ദേശീയ നേതാക്കൾ ഉൾപ്പെടെ മണ്ഡലത്തിൽ ക്യാമ്പ് ചെയ്ത ശക്തമായ പ്രചാരണം നടത്തുമെന്ന് എൻ ഡി എ നേതാക്കൾ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kottayam,Kerala
First Published :
August 17, 2023 2:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പുതുപ്പള്ളിയിലെ എൻഡിഎ സ്ഥാനാർത്ഥി ലിജിൻ ലാലിന് കെട്ടിവെക്കാനുള്ള തുക മള്ളിയൂർ ഗണപതി ക്ഷേത്രത്തിൽ നിന്ന്