TRENDING:

'യുഡിഎഫിന് തെരഞ്ഞെടുപ്പിനെ നേരിടാൻ സഭകളുടെയും സമുദായങ്ങളുടെയും വിലാസം വേണ്ടിവരും'; ജെയ്ക്ക് സി തോമസ്

Last Updated:

ജനങ്ങളുടെ ജീവൽപ്രശ്നങ്ങൾ മുൻനിർത്തിയാണ് എൽഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അതിന് യുഡിഎഫ് തയ്യാറുണ്ടോയെന്നും ജെയ്‌ക്ക് സി തോമസ് പ്രതികരിച്ചു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പുതുപ്പള്ളി: തെരഞ്ഞെടുപ്പിനെ നേരിടാൻ യുഡിഎഫിന് ഏതെങ്കിലും സഭകളുടെയും സമുദായങ്ങളുടെയും ഔദ്യോഗികവിലാസം വേണ്ടിവരുമെന്ന് പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർഥി ജെയ്‌ക്ക് സി തോമസ് ന്യൂസ് 18 നോട്.  ജനങ്ങളുടെ ജീവൽപ്രശ്നങ്ങൾ മുൻനിർത്തിയാണ് എൽഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അതിന് യുഡിഎഫ് തയ്യാറുണ്ടോയെന്നും ജെയ്‌ക്ക് സി തോമസ് പ്രതികരിച്ചു.
ജെയ്ക് സി തോമസ്
ജെയ്ക് സി തോമസ്
advertisement

‘വിശ്വാസിയല്ലാത്ത ജെയ്ക് എങ്ങനെ സഭയുടെ മകനാവും?’ കോട്ടയം ഭദ്രാസനാധിപന് വിമര്‍ശനം

വികസനം ചർച്ച ചെയ്യാൻ യുഡിഎഫ് സ്ഥാനാർഥി ഇതുവരെയും തയ്യാറായിട്ടില്ല. 2016 നു മുമ്പ് ഒറ്റ കിറ്റ് പോലും നൽകാത്ത കോൺഗ്രസ് വേണോ അതോ സാമ്പത്തിക പ്രതിസന്ധിയുടെ നടുവിലും പാവപ്പെട്ടവർക്ക് കിറ്റ് നൽകുന്ന ഇടതുപക്ഷം വേണോ എന്നും ജെയ്‌ക് സി തോമസ് ചോദിച്ചു.

advertisement

ജെയ്ക്ക് സി തോമസ് യാക്കോബായ സഭാ നേതൃത്വത്തെ സന്ദർശിച്ചു; സഭയെ സഹായിച്ചവരെ തിരിച്ച് സഹായിക്കുമെന്ന് ഉറപ്പ്

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇടതുപക്ഷ സ്ഥാനാർത്ഥി ജെയ്‌ക്ക് സി തോമസിനെ സഭയുടെ മകനെന്ന് വിശേഷിപ്പിച്ചതിൽ ഓർത്തഡോക്‌സ് സഭയിൽ ഭിന്നത രൂപപ്പെട്ടിരുന്നു. മുൻ വൈദിക ട്രസ്റ്റി ഫാദർ എം ഒ ജോണാണ് ഇതിനെതിരെ രംഗത്ത് വന്നത്. കോട്ടയം ഭദ്രസനാധിപന്റെ പ്രസ്താവന തെറ്റിദ്ധാരണ ജനിപ്പിക്കുന്നതാണെന്നും ഫാദർ എം ഒ ജോൺ പറഞ്ഞു. വിവാഹം ഉൾപ്പടെ സഭ ആചാര പ്രകാരമല്ല ജെയ്‌ക് നടത്തിയതെന്നും ഒരു വിഭാഗം അൽമായരും വൈദികരും അഭിപ്രായപ്പെട്ടു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'യുഡിഎഫിന് തെരഞ്ഞെടുപ്പിനെ നേരിടാൻ സഭകളുടെയും സമുദായങ്ങളുടെയും വിലാസം വേണ്ടിവരും'; ജെയ്ക്ക് സി തോമസ്
Open in App
Home
Video
Impact Shorts
Web Stories