'വിശ്വാസിയല്ലാത്ത ജെയ്ക് എങ്ങനെ സഭയുടെ മകനാവും?' കോട്ടയം ഭദ്രാസനാധിപന് വിമര്‍ശനം
- Published by:Naseeba TC
- news18-malayalam
Last Updated:
വിവാഹം ഉൾപ്പടെ സഭ ആചാര പ്രകാരമല്ല ജെയ്‌ക് നടത്തിയതെന്നും ഒരു വിഭാഗം അൽമായരും വൈദികരും അഭിപ്രായപ്പെട്ടു
കോട്ടയം: പുതുപ്പള്ളിയിലെ ഇടതുപക്ഷ സ്ഥാനാർത്ഥി ജെയ്‌ക്ക് സി തോമസിനെ സഭയുടെ മകനെന്ന് വിശേഷിപ്പിച്ചതിൽ ഓർത്തഡോക്‌സ് സഭയിൽ ഭിന്നത. മുൻ വൈദിക ട്രസ്റ്റി ഫാദർ എം ഒ ജോണാണ് ഇതിനെതിരെ രംഗത്ത് വന്നത്. കോട്ടയം ഭദ്രസനാധിപന്റെ പ്രസ്താവന തെറ്റിദ്ധാരണ ജനിപ്പിക്കുന്നതാണെന്നും ഫാദർ എം ഒ ജോൺ പറഞ്ഞു.
വിവാഹം ഉൾപ്പടെ സഭ ആചാര പ്രകാരമല്ല ജെയ്‌ക് നടത്തിയതെന്നും ഒരു വിഭാഗം അൽമായരും വൈദികരും അഭിപ്രായപ്പെട്ടു.
Also Read- ജെയ്ക് സി. തോമസിന് രണ്ടുകോടി രൂപയുടെ ആസ്തി; ബാധ്യത ഏഴുലക്ഷത്തിലധികം; കൈയിൽ 4000 രൂപ മാത്രം
ചാണ്ടി ഉമ്മൻ ഓർത്തഡോക്സ് പക്ഷത്തെ ആളാണ്, ജെയ്ക്ക് മറുപക്ഷത്തെ ആളും. തങ്ങളെ സംബന്ധിച്ച് ജെയ്ക്കും ചാണ്ടി ഉമ്മനും മലങ്കര സഭയുടെ അംഗങ്ങളാണ്. പ്രത്യശാസ്ത്രപ്രകാരം ജെയ്ക്ക് അംഗമാണോ എന്ന് പറയേണ്ടത് അദ്ദേഹമാണ്. വേറൊരു പ്രത്യയശാസ്ത്രത്തില്‍ പോകുന്നൊരാളാണ് അദ്ദേഹം. യാക്കോബായ, ഓര്‍ത്തഡോക്‌സ് എന്നുള്ളതല്ല, മലങ്കര സഭ എന്നൊന്നേയുള്ളൂ എന്ന് കോടതി പറഞ്ഞിരിക്കുമ്പോള്‍ അവര്‍ രണ്ടുപേരും ഞങ്ങളുടെ കുട്ടികളായിട്ടേ കാണാന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ പറ്റുകയുള്ളൂ. എന്നായിരുന്നു കോട്ടയം ഭദ്രാസനാധിപൻ പറഞ്ഞത്.
advertisement
Also Read- പുതുപ്പള്ളിയിൽ ബിജെപി കാൽ ലക്ഷം വോട്ടു നേടിയാൽ ജെയ്ക്ക് നിയമസഭയിൽ എത്തുമോ?
എന്നാൽ, ജെയ്ക്ക് വിശ്വാസിയല്ലെന്നും ഒരു പള്ളിയിലും അംഗത്വവുമില്ലെന്നും ഫാ. എംഒ ജോണ്‍ പറഞ്ഞു. ജെയ്ക്കിന്റെ വിവാഹം അടക്കം പള്ളിയിൽ വെച്ചല്ല നടന്നത്. തിരുമേനിയുടെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. അല്‍മായരും കോട്ടയം ഭദ്രസനാധിപന്റെ പ്രസ്താവനയ്ക്കെതിരെ രംഗത്തെത്തി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kottayam,Kerala
First Published :
August 17, 2023 10:43 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'വിശ്വാസിയല്ലാത്ത ജെയ്ക് എങ്ങനെ സഭയുടെ മകനാവും?' കോട്ടയം ഭദ്രാസനാധിപന് വിമര്‍ശനം