TRENDING:

'ഗണ്ടി കുടുംബം' എന്നുമുതലാ 'ഗാന്ധി കുടുംബം' ആയത്‌? ഗാന്ധിയെ അപമാനിക്കരുത്;' രാഹുലിനെതിരെ പിവി അന്‍വര്‍

Last Updated:

രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണമെന്നും ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ പേരക്കുട്ടിയായി വളരാനുള്ള അര്‍ഹത രാഹുലിന് ഇല്ലെന്നും പി.വി അന്‍വര്‍ പറഞ്ഞു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ വിമര്‍ശനം തുടര്‍ന്ന് നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വര്‍. രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്ന തന്‍റെ നിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്ന് പി.വി അന്‍വര്‍ പറഞ്ഞു. രാഹുൽ ഗാന്ധിയെ നെഹ്റു കുടുംബത്തോട് കൂട്ടിചേർത്ത് പറയാൻ ഉള്ള അർഹതയില്ല.  ജനങ്ങൾ ആലോചിക്കേണ്ട വിഷയമാണിത്, അത് ജനങ്ങൾ കൃത്യമായി ആലോചിക്കും. പ്രതിപക്ഷ നേതാക്കളെ രാജ്യവ്യാപകമായി ഇ.ഡി. വേട്ടയാടുമ്പോഴാണ് മുഖ്യമന്ത്രിയെ ഇ.ഡി അറസ്റ്റ് ചെയ്യാത്തതിൽ രാഹുൽ ഗാന്ധി അസ്വസ്ഥനാകുന്നതെന്ന് പി.വി അന്‍വര്‍ പറഞ്ഞു.
advertisement

ഇടത് എംഎല്‍എയുടെ പരാമര്‍ശത്തില്‍ കടുത്ത പ്രതിഷേധം കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തിയതോടെ രാഹുലിനെ വീണ്ടും വിമര്‍ശിച്ച് പി.വി അന്‍വര്‍ ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചു.

Also Read - 'രാഹുലിന്‍റെ ഡിഎന്‍എ പരിശോധിക്കണം'; പേരിനൊപ്പം ഗാന്ധി ചേര്‍ത്ത് വിളിക്കാനാവില്ല; പിവി അന്‍വര്‍ MLA

സംഘപരിവാർ അല്ല ഇവനൊന്നും ശത്രു.പിണറായി വിജയനാണ്. സ്വന്തം നാട്ടിൽ നിന്ന് ഓടി ഒളിച്ച്‌, അവിടെ ബിജെപിക്ക്‌ വളരാനുള്ള നിലവുമൊരുക്കി,വളം വാരിയിട്ട്‌ വെള്ളവും കോരിയിട്ടാണ് വയനാട്ടിലേക്ക്‌ വണ്ടി കയറിയതെന്ന് രാഹുലിന്‍റെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വത്തെ വിമര്‍ശിച്ച് പി.വി അന്‍വര്‍ കുറിച്ചു.

advertisement

ഈ "ഗണ്ടി കുടുംബം" എങ്ങനെയാ,എന്നുമുതലാ ഈ "ഗാന്ധി കുടുംബം" ആയത്‌? അതിൽ തന്നെ വച്ചുകെട്ടുണ്ടല്ലോ.! ഇനിയും ഗാന്ധിയെ പേരിനൊപ്പം ചേർത്ത്‌ പറഞ്ഞ്‌ നിങ്ങൾ അപമാനിക്കരുത്‌.

പറഞ്ഞത്‌ മാറ്റാൻ പോലും തയ്യാറല്ല. പിന്നല്ലേ "പറഞ്ഞത്‌ പിൻവലിച്ച്‌ മാപ്പ്‌ പറയുന്നത്‌"..പോയി പണി നോക്ക്‌..-  പി,വി അന്‍വര്‍ കുറിച്ചു.

പി.വി അന്‍വറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

ഇങ്ങോട്ട്‌ പറഞ്ഞാൽ അങ്ങോട്ടും പറയും.കദളിയുടെ മൂട്ടിൽ കണ്ണനാണ് കുലച്ചതെന്ന് കാലം ഇന്ന് തെളിയിച്ച്‌ തരുന്നുണ്ട്‌.

സംഘപരിവാർ അല്ല ഇവനൊന്നും ശത്രു. പിണറായി വിജയനാണ്. സ്വന്തം നാട്ടിൽ നിന്ന് ഓടി ഒളിച്ച്‌,അവിടെ ബിജെപിക്ക്‌ വളരാനുള്ള നിലവുമൊരുക്കി,വളം വാരിയിട്ട്‌ വെള്ളവും കോരിയിട്ടാണ് വയനാട്ടിലേക്ക്‌ വണ്ടി കയറിയത്‌. അതൊക്കെ പോട്ടേ കോൺഗ്രസുകാരേ..

advertisement

ഈ "ഗണ്ടി കുടുംബം" എങ്ങനെയാ,എന്നുമുതലാ ഈ "ഗാന്ധി കുടുംബം" ആയത്‌? അതിൽ തന്നെ വച്ചുകെട്ടുണ്ടല്ലോ.!

ഇനിയും ഗാന്ധിയെ പേരിനൊപ്പം ചേർത്ത്‌ പറഞ്ഞ്‌ നിങ്ങൾ അപമാനിക്കരുത്‌. പറഞ്ഞത്‌ മാറ്റാൻ പോലും തയ്യാറല്ല.

പിന്നല്ലേ "പറഞ്ഞത്‌ പിൻവലിച്ച്‌ മാപ്പ്‌ പറയുന്നത്‌".. പോയി പണി നോക്ക്‌.. 

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര സർക്കാർ ജയിൽ അടക്കാത്തതെന്തന്ന രാഹുൽ ഗാഡി യുടെ പ്രസ്താവന പരാമർശിച്ചായിരുന്നു പിവി അൻവറിൻ്റെ വിമർശനം.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഗണ്ടി കുടുംബം' എന്നുമുതലാ 'ഗാന്ധി കുടുംബം' ആയത്‌? ഗാന്ധിയെ അപമാനിക്കരുത്;' രാഹുലിനെതിരെ പിവി അന്‍വര്‍
Open in App
Home
Video
Impact Shorts
Web Stories