'രാഹുലിന്‍റെ ഡിഎന്‍എ പരിശോധിക്കണം'; പേരിനൊപ്പം ഗാന്ധി ചേര്‍ത്ത് വിളിക്കാനാവില്ല; പിവി അന്‍വര്‍ MLA
- Published by:Arun krishna
- news18-malayalam
Last Updated:
ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ പേരക്കുട്ടിയായി വളരാനുള്ള അര്‍ഹത രാഹുലിന് ഇല്ലെന്നും പി.വി അന്‍വര്‍ പറഞ്ഞു
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി ഇടത് എംഎല്‍എ പി.വി അന്‍വര്‍. രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണമെന്നും ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ പേരക്കുട്ടിയായി വളരാനുള്ള അര്‍ഹത രാഹുലിന് ഇല്ലെന്നും പി.വി അന്‍വര്‍ പറഞ്ഞു. എടത്തനാട്ടുകര എൽഡിഎഫ് ലോക്കൽ കമ്മറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു അദ്ദേഹത്തിന്‍റെ വിമർശനം.
രണ്ട് ദിവസമായി അദ്ദേഹത്തിൻ്റെ പേരിനൊപ്പമുള്ള ഗാന്ധി എന്ന പേര് കൂട്ടി ഉച്ചരിക്കാൻ പോലും അർഹതയില്ലാത്ത നാലാം കിട പൗരനായി രാഹുൽ ഗാന്ധി മാറിയെന്നും പേരിനൊപ്പമുള്ള ഗാന്ധി ഒഴിവാക്കി രാഹുൽ എന്ന് മാത്രമെ വിളിക്കുകയുള്ളുവെന്നും പിവി അന്‍വര്‍ പറഞ്ഞു. നെഹ്റു കുടുംബത്തിന്‍റെ പൈതൃകത്തില്‍ പിറന്ന ഒരാള്‍ക്ക് അങ്ങനെ പറയാന്‍ കഴിയുമോ. രാഹുല്‍ ഗാന്ധിയുടെ ഡിന്‍എ പരിശോധിക്കണമെന്ന അഭിപ്രായക്കാരനാണ് താനെന്നും പിവി അന്‍വര്‍ പറഞ്ഞു. ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ പേരക്കുട്ടിയായി വളരാനുള്ള അര്‍ഹത രാഹുലിന് ഇല്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
advertisement
'രാഹുൽ ഗാന്ധി മോദിയുടെ ഏജൻ്റ് ആണോ എന്ന ആലോചിക്കേണ്ട ഇടത്തേക്ക് കാര്യങ്ങളെത്തി. ദേശീയ രാഷ്ട്രീയം പരിശോധിക്കുമ്പോള്‍ അക്കാര്യം കാണാന്‍ കഴിയുന്നുണ്ട്. ഇവിടെ ഒരു പ്രതിപക്ഷ നേതാവിനെ സൃഷ്ടിച്ചു നിര്‍ത്തിയിരിക്കുന്നത് ഫാസിസ്റ്റുകളാണോ? അതിന് പിന്നില്‍ ബിജെപിയാണോ ? കെ.സി വേണുഗോപാല്‍ എന്ന് പറയുന്ന ഏഴാംകൂലിയുടെ കൈയ്യില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന മഹാപ്രസ്ഥാനത്തെ ഏല്‍പ്പിച്ച് നാടാകെ പാര്‍ട്ടിയെ ചിന്നഭിന്നമാക്കി'- പിവി അന്‍വര്‍ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര സർക്കാർ ജയിൽ അടക്കാത്തതെന്തന്ന രാഹുൽ ഗാഡി യുടെ പ്രസ്താവന പരാമർശിച്ചായിരുന്നു പിവി അൻവറിൻ്റെ വിമർശനം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Palakkad,Palakkad,Kerala
First Published :
April 23, 2024 10:21 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'രാഹുലിന്‍റെ ഡിഎന്‍എ പരിശോധിക്കണം'; പേരിനൊപ്പം ഗാന്ധി ചേര്‍ത്ത് വിളിക്കാനാവില്ല; പിവി അന്‍വര്‍ MLA