TRENDING:

രണ്ടര മാസത്തെ ആഫ്രിക്കൻ ഡയറിയുമായി പിവി അൻവർ എംഎല്‍എ; സിയറ ലിയോണിലെ വിശേഷങ്ങളുമായി ഫെയ്സ്ബുക്കിൽ

Last Updated:

സിയറ ലിയോണിലെ തൊഴിലാളികളെ പറ്റിയും ജീവിത രീതിയെ പറ്റിയുമാണ് പുതിയ വീഡിയോയിൽ പറയുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നാളെ നാട്ടിലേക്ക് മടങ്ങാനിരിക്കേ പശ്ചിമാഫ്രിക്കയിൽ നിന്നുള്ള അവസാന വീഡിയോ പങ്കുവെച്ച് പിവി അൻവർ എംഎൽഎ. ഫെയ്സ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ പശ്ചിമാഫ്രിക്കൻ രാജ്യമായ സിയറ ലിയോണിലെ തൊഴിലാളികളെ പറ്റിയും ജീവിത രീതിയെ പറ്റിയുമാണ് പറയുന്നത്.
advertisement

ഒരു പാത്രത്തിൽ ഏഴും എട്ടും പേർ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങളും വീഡിയോയിൽ ഉണ്ട്. വ്യത്യസ്ത മത വിഭാഗങ്ങളിൽ പെട്ടവരാണ് ഒന്നിച്ച് ഒരു പാത്രത്തിൽ ഭക്ഷണം കഴിക്കുന്നതെന്നും ഇന്ത്യയിലെ ജനങ്ങൾ ഇത് കാണണമെന്നും പിവി അൻവർ വീഡിയോയിൽ പറയുന്നു.

നേരത്തേ, രണ്ട് തവണ അൻവർ സിയറ ലിയോണിൽ നിന്നുള്ള വീഡിയോ പങ്കുവെച്ചിരുന്നു. ഇത് രണ്ടാം തവണ ആണ് അൻവർ വിദേശത്ത് നിന്നും വീഡിയോ സന്ദേശം നൽകുന്നത്. താൻ വ്യാപാര ആവശ്യാർത്ഥം സിയറ ലിയോണിൽ ആണെന്നും ഏറെ വൈകാതെ മടങ്ങി വരും എന്നും ആയിരുന്നു ഇതിന് മുൻപ് ഫെബ്രുവരി ആറിനുള്ള വീഡിയോയിൽ അദ്ദേഹം പറഞ്ഞിരുന്നത്.

advertisement

Also Read-'എം എൽ എ ശമ്പളം കൊണ്ട് ബിസ്ക്കറ്റ് പോലും തിന്നിട്ടില്ല; ഗതികെട്ട അവസ്ഥ'; വീഡിയോയുമായി പി.വി. അൻവർ എം.എൽ.എ.

പിന്നാലെ ഈ മാസം പതിനൊന്നിന് നാട്ടിൽ തിരിച്ചെത്തുമെന്ന മറ്റൊരു വീഡിയോ കൂടി പങ്കുവെച്ചിരുന്നു. നിലമ്പൂരിൽ ഒരിക്കൽ കൂടി മത്സരിക്കാൻ സി പി എം ജില്ലാ സെക്രട്ടേറിയറ്റ് നിർദ്ദേശിച്ച് ഒരു ദിവസത്തിന് ശേഷമായിരുന്നു പി വി അൻവറിന്റെ പ്രതികരണം വന്നത്. പുതിയ വീഡ‍ിയോയ്ക്ക് താഴെ നേതാവിനോട് പെട്ടെന്ന് മടങ്ങി വരാൻ ആവശ്യപ്പെടുന്നവരും നിരവധിയാണ്.

advertisement

വ്യാപാര ആവശ്യാർത്ഥം സിയറ ലിയോണിൽ ആണെന്നും ഏറെ വൈകാതെ മടങ്ങി വരും എന്നും ആണ് അൻവർ അറിയിച്ചിരിക്കുന്നത്. അൻവറിന്റെ അസാന്നിധ്യം കോൺഗ്രസ് വലിയ തോതിൽ ചോദ്യം ചെയ്യുകയും പ്രതിപക്ഷ നേതാവ് നിലമ്പൂരിലെ വേദിയിൽ വച്ച് വിമർശനം ഉന്നയിക്കുകയും ചെയ്ത സാഹചര്യത്തിൽ ആയിരുന്നു ആദ്യ പ്രതികരണം.

Also Read-'പതിനൊന്നാം തിയതി നാട്ടിലെത്തും; തെരഞ്ഞെടുപ്പ് രംഗത്ത് സജീവമാകും': ഫേസ്ബുക്ക് വീഡിയോയുമായി പി വി അൻവർ MLA

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കഴിഞ്ഞ മാസം അവസാനം പി വി അൻവർ നാട്ടിൽ എത്തും എന്ന് പ്രചരണം ഉണ്ടായെങ്കിലും അദ്ദേഹം വിദേശത്ത് തന്നെ തുടരുക ആയിരുന്നു. തെരഞ്ഞെടുപ്പിൽ അൻവറിനു പകരം ആര് എന്ന ചോദ്യം ഉയരാൻ തുടങ്ങിയ സാഹചര്യത്തിൽ ആയിരുന്നു സി പി എം ജില്ലാ സെക്രട്ടേറിയറ്റ് പ്രാദേശിക നേതൃത്വത്തിന്റെ അഭിപ്രായം പരിഗണിച്ച് അൻവറിനു തന്നെ അവസരം നൽകാൻ തീരുമാനിച്ചത്. അൻവർ പതിനൊന്നിന് നാട്ടിൽ വന്നാലും എന്ന് മുതൽ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ ഇറങ്ങാൻ സാധിക്കും എന്ന് പറയാൻ കഴിയില്ല. അൻവറിന്റെ ഈ ഘട്ടത്തിലെ വിഡിയോ സന്ദേശം പാർട്ടി പ്രവർത്തകർക്കും അണികൾക്കും വലിയ ആശ്വാസം തന്നെ ആണ്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
രണ്ടര മാസത്തെ ആഫ്രിക്കൻ ഡയറിയുമായി പിവി അൻവർ എംഎല്‍എ; സിയറ ലിയോണിലെ വിശേഷങ്ങളുമായി ഫെയ്സ്ബുക്കിൽ
Open in App
Home
Video
Impact Shorts
Web Stories