'എം എൽ എ ശമ്പളം കൊണ്ട് ബിസ്ക്കറ്റ് പോലും തിന്നിട്ടില്ല; ഗതികെട്ട അവസ്ഥ'; വീഡിയോയുമായി പി.വി. അൻവർ എം.എൽ.എ.
- Published by:user_57
- news18-malayalam
Last Updated:
എം.എൽ.എ. ശമ്പളത്തിൽ നിന്ന് ഒരു ബിസ്ക്കറ്റ് പോലും വാങ്ങിച്ച് തിന്നിട്ടില്ല, സ്വത്തുണ്ടായിട്ടും ബാധ്യതകൾ തീർക്കാൻ കഴിയുന്നില്ല: അൻവർ
കഴിഞ്ഞ രണ്ടര മാസക്കാലമായി ആഫ്രിക്കയിൽ ആണെന്ന് പി.വി. അൻവർ എം.എൽ.എ. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അൻവർ ആഫ്രിക്കൻ ജീവിതം തുറന്ന് പറയുന്നത്. എല്ലാ ചിലവും തന്റെ സമ്പാദ്യത്തിൽ നിന്നുമാണെന്നും, നാലേമുക്കാൽ വർഷങ്ങളിൽ ബിസ്കറ്റ് വാങ്ങാനുള്ള പൈസ പോലും സർക്കാരിൽ നിന്നും എടുത്തിട്ടില്ല എന്നും അൻവർ വീഡിയോയിൽ പറയുന്നു.
തെരഞ്ഞെടുപ്പ് എടുക്കുമ്പോഴും അൻവർ എവിടെ എന്ന് പ്രതിപക്ഷം ചോദ്യം ഉയർത്തിയ സാഹചര്യത്തിലാണ് വീഡിയോ പോസ്റ്റ് ചെയ്യുന്നത്. വർഷത്തിൽ മൂന്ന് ലക്ഷത്തിൻ്റെ ഇന്ധനത്തുക, 75,000 രൂപയുടെ ട്രെയിൻ അലവൻസ് എന്നിവ മാത്രമാണ് സർക്കാറിൽ നിന്ന് സ്വീകരിച്ചതെന്നും അൻവർ പറയുന്നു.
"ജനങ്ങളെ കൂടുതൽ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാഷ്ട്രീയത്തിലിറങ്ങുന്നതും എംഎൽഎ ആകുന്നതും. നാടിന്റെ വികസനത്തിന് വേണ്ടി എല്ലാം ഞാൻ ചെയ്തു. എംഎൽഎയ്ക്ക് കിട്ടുന്ന ശമ്പളത്തിൽ നിന്ന് ഒരു ബിസ്ക്കറ്റ് പോലും ഞാൻ വാങ്ങിച്ച് തിന്നിട്ടില്ല. ഏഴു സ്റ്റാഫുകളെ നിയമിച്ച് ഞാനില്ലാത്തപ്പോൾ പോലും ജനങ്ങൾക്കുള്ള സേവനം ചെയ്തു. ഒരു വർഷം ലഭിക്കുന്ന മൂന്നു ലക്ഷം രൂപയുടെ ഡീസലും ട്രെയിൻ അലവൻസും മാത്രമേ എം.എൽ.എ. എന്ന നിലയിൽ സർക്കാരിൽ നിന്നും വാങ്ങിയിട്ടുള്ളൂ. ഒരു ഗുളിക പോലും സർക്കാർ ചെലവിൽ വാങ്ങിയെടുത്തിട്ടില്ല.
advertisement
എന്നിട്ടും എന്നെ ആക്രമിക്കുകയാണ്, വേട്ടയാടുകയാണ്. സ്വത്തുണ്ടായിട്ടും എനിക്ക് എന്റെ ബാധ്യതകൾ തീർക്കാൻ കഴിയുന്നില്ല. എന്റെ സ്വത്ത് വിൽക്കാനും പോലും കഴിയാത്ത അവസ്ഥ. വാങ്ങുന്നവർ ഭയപ്പെടുകയാണ്. ആവശ്യത്തിന് സ്വത്തുണ്ടായിട്ടും ബാധ്യത തീർക്കാൻ പറ്റാത്ത ഗതികെട്ട അവസ്ഥയിലാണ് ഞാൻ. സ്ഥാപനങ്ങളെല്ലാം പൂട്ടി. വരുമാനം ഇല്ലാതായി..’ അൻവർ പറയുന്നു. ആഫ്രിക്കയിൽ വന്നതിനു പിന്നിലെ കാരണം അടുത്ത വീഡിയോയിൽ പറയുമെന്ന് ഉറപ്പു നൽകുകയും ചെയ്യുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 07, 2021 11:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'എം എൽ എ ശമ്പളം കൊണ്ട് ബിസ്ക്കറ്റ് പോലും തിന്നിട്ടില്ല; ഗതികെട്ട അവസ്ഥ'; വീഡിയോയുമായി പി.വി. അൻവർ എം.എൽ.എ.