'പതിനൊന്നാം തിയതി നാട്ടിലെത്തും; തെരഞ്ഞെടുപ്പ് രംഗത്ത് സജീവമാകും': ഫേസ്ബുക്ക് വീഡിയോയുമായി പി വി അൻവർ MLA
Last Updated:
അൻവറിന്റെ ഈ ഘട്ടത്തിലെ വിഡിയോ സന്ദേശം പാർട്ടി പ്രവർത്തകർക്കും അണികൾക്കും വലിയ ആശ്വാസം തന്നെ ആണ്.
മലപ്പുറം: ഈ മാസം പതിനൊന്നാം തീയതി നാട്ടിൽ തിരിച്ചെത്തുമെന്ന് പി വി അൻവർ എം എൽ എയുടെ ഫേസ്ബുക് വീഡിയോ സന്ദേശം. തെരഞ്ഞെടുപ്പ് സമയത്ത് ഇടത് പക്ഷത്തിന് ഒപ്പം സജീവമായി ഉണ്ടാകുമെന്ന് കൂടി പറയുന്നുണ്ട് പി വി അൻവർ വീഡിയോ സന്ദേശത്തിൽ. നിലമ്പൂരിൽ ഒരിക്കൽ കൂടി മത്സരിക്കാൻ സി പി എം ജില്ലാ സെക്രട്ടേറിയറ്റ് നിർദ്ദേശിച്ച് ഒരു ദിവസത്തിന് ശേഷം ആണ് പി വി അൻവറിന്റെ പ്രതികരണം വന്നിട്ടുള്ളത്. ഈ മാസം പത്തിന് അവിടെ നിന്നും പുറപ്പെടും എന്നും പതിനൊന്നിന് നാട്ടിൽ എത്തും എന്നും അൻവർ പറഞ്ഞു. തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഒപ്പം സജീവമായി ഉണ്ടാകുമെന്നും അൻവർ പറഞ്ഞു. അൻവറിന്റെ വീഡിയോ സന്ദേശം ഇങ്ങനെ;
'പ്രിയമുള്ളവരേ, സ്നേഹമുള്ള സഹോദരി സഹോദരന്മാരെ സഖാക്കളേ തെരഞ്ഞെടുപ്പ് അടുത്തു, എം എൽ എയെ കാണാൻ ഇല്ല, എം എൽ എ വരില്ല എന്ന വാർത്തകൾ സ്ഥിരമായി പത്ര മാധ്യമങ്ങളിൽ എതിരാളികൾ ആഘോഷിച്ചു കൊണ്ടിരിക്കുകയാണ്. എന്നെ ഇല്ലാതാക്കാൻ ശ്രമിച്ചവർക്കും ഞാൻ ഇല്ലാതാകണം എന്ന് അഗ്രഹിച്ചവർക്കും ആണ് എന്നെ കാണാൻ ഏറ്റവും കൂടുതൽ ആഗ്രഹം ഉള്ളത്. അത് എന്തെങ്കിലും ആകട്ടെ അതേ പറ്റി വിശദമായ വീഡിയോയുമായി പിന്നീട് വരാം. ഒരു പ്രധാനപെട്ട ഒരു കാര്യം നിലമ്പൂരിലെ ജനങ്ങളെയും കേരളത്തിലെ അഭ്യുദയകാംക്ഷികളെയും അറിയിക്കാനാണ് ഈ വീഡിയോ അയയ്ക്കുന്നത്. ഞാൻ പത്താം തീയതിയോട് കൂടി ഇവിടെ നിന്നും പുറപ്പെട്ട് പതിനൊന്നാം തീയതി ഞാൻ നാട്ടിൽ എത്തും എന്ന വിവരം അറിയിക്കുക ആണ്. ഈ തെരഞ്ഞെടുപ്പ് സമയത്ത് ഇടതു പക്ഷ ജനാധിപത്യ മുന്നണിക്ക് ഒപ്പം തെരഞ്ഞെടുപ്പ് രംഗത്തുള്ളരെ സജീവമായി ജനങ്ങൾക്ക് ഒപ്പം ഞാൻ ഉണ്ടാകും. അത് ആരു പരിശ്രമിച്ചാലും എന്തൊക്കെ കള്ള വാർത്തകൾ പ്രചരിപ്പിച്ചാലും എന്റെ പ്രിയപ്പെട്ടവർക്ക് ആയി അറിയിക്കുക ആണ്. മറ്റുള്ള കാര്യങ്ങൾ ഇവിടെ നിന്ന് പുറപ്പെടുന്നതിന് മുമ്പായി അറിയിക്കും.'
advertisement
ഇത് രണ്ടാം തവണ ആണ് അൻവർ വിദേശത്ത് നിന്നും വീഡിയോ സന്ദേശം നൽകുന്നത്. താൻ വ്യാപാര ആവശ്യാർത്ഥം സിയറ ലിയോണിൽ ആണെന്നും ഏറെ വൈകാതെ മടങ്ങി വരും എന്നും ആയിരുന്നു ഇതിന് മുൻപ് ഫെബ്രുവരി ആറിന് അൻവർ പ്രതികരിച്ചത്. അൻവറിന്റെ അസാന്നിധ്യം കോൺഗ്രസ് വലിയ തോതിൽ ചോദ്യം ചെയ്യുകയും പ്രതിപക്ഷ നേതാവ് നിലമ്പൂരിലെ വേദിയിൽ വച്ച് വിമർശനം ഉന്നയിക്കുകയും ചെയ്ത സാഹചര്യത്തിൽ ആയിരുന്നു ആദ്യ പ്രതികരണം.
advertisement
കഴിഞ്ഞ മാസം അവസാനം പി വി അൻവർ നാട്ടിൽ എത്തും എന്ന് പ്രചരണം ഉണ്ടായെങ്കിലും അദ്ദേഹം വിദേശത്ത് തന്നെ തുടരുക ആയിരുന്നു. തെരഞ്ഞെടുപ്പിൽ അൻവറിനു പകരം ആര് എന്ന ചോദ്യം ഉയരാൻ തുടങ്ങിയ സാഹചര്യത്തിൽ ആയിരുന്നു സി പി എം ജില്ലാ സെക്രട്ടേറിയറ്റ് പ്രാദേശിക നേതൃത്വത്തിന്റെ അഭിപ്രായം പരിഗണിച്ച് അൻവറിനു തന്നെ അവസരം നൽകാൻ തീരുമാനിച്ചത്. അൻവർ പതിനൊന്നിന് നാട്ടിൽ വന്നാലും എന്ന് മുതൽ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ ഇറങ്ങാൻ സാധിക്കും എന്ന് പറയാൻ കഴിയില്ല. അൻവറിന്റെ ഈ ഘട്ടത്തിലെ വിഡിയോ സന്ദേശം പാർട്ടി പ്രവർത്തകർക്കും അണികൾക്കും വലിയ ആശ്വാസം തന്നെ ആണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 03, 2021 5:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പതിനൊന്നാം തിയതി നാട്ടിലെത്തും; തെരഞ്ഞെടുപ്പ് രംഗത്ത് സജീവമാകും': ഫേസ്ബുക്ക് വീഡിയോയുമായി പി വി അൻവർ MLA