TRENDING:

'മരുമകനിട്ട് രണ്ടെണ്ണം കൊടുക്കണം; മകളെ വിരട്ടണം'; ജോലിക്ക് പോകാത്ത മരുമകന് അമ്മായിയമ്മയുടെ ക്വട്ടേഷൻ

Last Updated:

സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ അക്രമികൾ പിടിയിലായതോടെ ക്വട്ടേഷന്റെ ചുരുളഴിഞ്ഞു. അതേസമയം, കവർന്ന മാല ഒൻപതു പവന്റേതല്ല ആറു പവന്റേതാണെന്നും കണ്ടെത്തി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊല്ലം: പണിക്ക് പോകാത്ത മരുമകനെ ഒരു പാഠം ക്വട്ടേഷൻ കൊടുത്ത് അമ്മായിയമ്മ. കേരളപുരം കല്ലൂർവിളവീട്ടിൽ നജി (48)യാണ് മകൾക്കും മരുമകനും ക്വട്ടേഷൻ കൊടുത്ത സംഭവത്തിൽ പിടിയിലായത്. കഴിഞ്ഞദിവസം എഴുകോൺ കാക്കക്കോട്ടൂരിൽ ബൈക്കിൽ സഞ്ചരിച്ച ദമ്പതിമാരെ മർദ്ദിച്ച് മാല കവർന്നിരുന്നു. എന്നാൽ, ഈ സംഭവം ക്വട്ടേഷൻ ആക്രമമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് ആയിരുന്നു അറസ്റ്റ്.
advertisement

ഡിസംബർ 23ന് ആയിരുന്നു സംഭവം. മകൾക്കും രണ്ടാം ഭർത്താവിനും വർഷങ്ങളായി ചെലവിന് കൊടുക്കുന്നത് നാൽപത്തിയെട്ടുകാരിയാണ്. പലതവണ മരുമകനോട് ജോലിക്ക് പോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും പണിക്ക് പോയില്ലെന്ന് മാത്രമല്ല ആഡംബരജീവിതം തുടരുകയും ചെയ്തു. ഇതിനെ തുടർന്ന് ഗതി കെട്ടായിരുന്നു അമ്മായിയമ്മ ആയ നജി ഒടുവിൽ ക്വട്ടേഷൻ നൽകാൻ തീരുമാനിച്ചത്.

നജിയുടെ മകൾ അഖിനയും ഭർത്താവ് ജോബിനും സഞ്ചരിച്ച ബൈക്ക് തടഞ്ഞ് ആക്രമിക്കുകയായിരുന്നു. മൂന്നംഗസംഘമാണ് ഇവരെ ആക്രമിച്ചത്. ഇരുവരെയും മർദ്ദിച്ചതിനു ശേഷം അഖിനയുടെ കഴുത്തിൽ ഉണ്ടായിരുന്ന സ്വർണമാല കവരുകയായിരുന്നു. രാത്രി ഏഴു മണിയോടെ ആയിരുന്നു സംഭവം.

advertisement

മങ്ങാട് സ്വദേശിയായ ഷഹിൻ ഷാ (29), വികാസ് (34), കിരൺ (31) എന്നിവരെ പൊലീസ് പിടി കൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ക്വട്ടേഷൻ കഥ പുറത്ത് അറിഞ്ഞത്. തൃശൂർ സ്വദേശിയാണ് അഖിനയുടെ രണ്ടാം ഭർത്താവായ ജോബിൻ. നജിയുടെ ചെലവിൽ ആയിരുന്നു അഖിനയും ജോലിയില്ലാത്ത ജോബിനും കഴിഞ്ഞിരുന്നത്.

You may also like:നടൻ കമൽ ഹാസൻ അറപ്പുളവാക്കുന്ന വ്യക്തി; സൂപ്പർ താരത്തിനെതിരെ ഗുരുതര ആരോപണവുമായി സുചിത്ര [NEWS]മോസ്കിൽ സ്ത്രീകൾക്കായി ജിം തുറന്നു; സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ചതൊക്കെ ഇനി പഴങ്കഥ [NEWS] 'സ്ഥാനാർത്ഥികളെ തീരുമാനിച്ചില്ല, മികച്ച സ്ഥാനാർത്ഥികളെ അണിനിരത്തും': മുല്ലപ്പള്ളി രാമചന്ദ്രൻ [NEWS]

advertisement

എന്നാൽ, ജോലിക്കൊന്നും പോകാതെ മകളും മരുമകനും ആഡംബരജീവിതം നയിക്കുന്നത് നജിക്ക് ഇഷ്ടമായിരുന്നില്ല. അതുകൊണ്ടു തന്നെ ഇക്കാര്യം നജി ചോദ്യം ചെയ്യുകയും ചെയ്തു. എന്നാൽ, ഈ ചോദ്യം ചെയ്യൽ ജോബിന് ഇഷ്ടമായില്ല. ഇതിനെ തുടർന്ന് ജോബിൻ നജിയെ ഉപദ്രവിച്ചിരുന്നു. ഇതിനെ തുടർന്നുണ്ടായ വിരോധമാണ് മകളെയും മരുമകനെയും ആക്രമിക്കാനും മാല കവരാനും ക്വട്ടേഷൻ നൽകാൻ നജിയെ പ്രേരിപ്പിച്ചത്.

മകൾക്കും മരുമകനും എതിരെ ക്വട്ടേഷൻ നൽകിയതിനു ശേഷം പലയിടത്തായി ഒളിവിൽ കഴിയുകയായിരുന്നു നജി. അന്വേഷണത്തിന് ഒടുവിൽ വർക്കലയിൽ നിന്നാണ് പിടിയിലായത്. ഏഴുകോൺ സി ഐ ശിവപ്രസാദ്, എസ് ഐ ബാബുക്കുറുപ്പ്, എ എസ് ഐ ആഷിർ കോഹൂർ, സൈബർ സെൽ ഉദ്യോഗസ്ഥരായ വിബു എസ് വി, മഹേഷ് മോഹൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

advertisement

ക്വട്ടേഷൻ സംഘത്തിന് നജി വളരെ ലളിതമായ നിർദ്ദേശമായിരുന്നു നൽകിയത്. 'മരുമകനിട്ടു രണ്ടെണ്ണം കൊടുക്കണം. മകളെയൊന്നു വിരട്ടണം. കഴുത്തിൽ കിടക്കുന്ന സ്വർണമാല പിടിച്ചു പറിക്കണം' - എന്നായിരുന്നു നൽകിയ നിർദ്ദേശം. പതിനായിരം രൂപയ്ക്കാണ് മൂന്നംഗസംഘത്തിന് ക്വട്ടേഷൻ നൽകിയത്. നജിക്ക് കൊടുത്ത വാക്ക് ക്വട്ടേഷൻ സംഘം പാലിച്ചു. മരുമകനും മകൾക്കും തല്ലു കൊടുത്ത സംഘം മാലയും കവർന്നു.

സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ അക്രമികൾ പിടിയിലായതോടെ ക്വട്ടേഷന്റെ ചുരുളഴിഞ്ഞു. അതേസമയം, കവർന്ന മാല ഒൻപതു പവന്റേതല്ല ആറു പവന്റേതാണെന്നും കണ്ടെത്തി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മരുമകനിട്ട് രണ്ടെണ്ണം കൊടുക്കണം; മകളെ വിരട്ടണം'; ജോലിക്ക് പോകാത്ത മരുമകന് അമ്മായിയമ്മയുടെ ക്വട്ടേഷൻ
Open in App
Home
Video
Impact Shorts
Web Stories