സാക്ഷികളെ സ്വാധീനിക്കാൻ പാടില്ല, മറ്റ് കേസുകളിൽ അകപ്പെടരുത് തുടങ്ങിയ ഉപാധികളോടെയാണ് രാഹുലിന് കോടതി ജാമ്യം അനുവദിച്ചത്. രാഹുൽ അന്വേഷണത്തിന് സഹകരിക്കുന്നില്ലെന്നും രണ്ടു ദിവസത്തെ കസ്റ്റഡിവേണമെന്നും ജാമ്യഹർജിയെ എതിർത്തുകൊണ്ട് പ്രോസിക്യൂഷൻ വാദിച്ചിരുന്നു. എന്നാൽ ഇത്രയും ദിവസത്തിന് ശേഷം എന്തിനാണ് വീണ്ടും കസ്റ്റഡിയെന്നായിരുന്നു കോടതി ചോദിച്ചത്. തുടർന്ന് ജാമ്യം അനുവദിക്കുകയായിരുന്നു.
advertisement
സമൂഹമാധ്യമത്തിലൂടെ അതിജീവിതയെ അധിക്ഷേപിച്ചെന്ന പരാതിയിൽ സൈബർ പൊലീസാണ് രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്തത്. ആളെ തിരിച്ചറിയാൻ സാധിക്കുംവിധമുള്ള വിവരങ്ങൾ പങ്കുവെച്ചതായി ആരോപിച്ചാണ് നടപടി. ഈ കേസിൽ രാഹുൽ ഈശ്വർ, കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ എന്നിവരടക്കം 6 പ്രതികളാണുള്ളത്. സന്ദീപ് വാര്യരുടെ ജാമ്യഹർജി കോടതി നാളെ പരിഗണിക്കും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
December 15, 2025 3:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ലൈംഗിക പീഡനക്കേസിലെ അതിജീവിതയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിന് ജാമ്യം
