തൻ്റെ കക്ഷി ബുദ്ധിയില്ലാത്തവൻ എന്ന് രാഹുൽ ഈശ്വരന്റെ വക്കീൽ കോടതിയിൽ പറഞ്ഞു. പ്രതി ബുദ്ധിയില്ലാത്തയാളാണെന്ന് പ്രതിഭാഗം പറഞ്ഞതായി മനേരമ റിപ്പോർട്ട് ചെയ്തു. എന്നാൽ, ബുദ്ധിയുള്ള നീക്കങ്ങളാണ് പ്രതി നടത്തുന്നതെന്നായിരുന്നു പ്രോസിക്യൂഷന്റെ ഇതിനെതിരെയുള്ള മറുവാദം. പാലക്കാട് എംഎൽഎ രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ലൈംഗികപീഡനക്കേസിലെ അതിജീവിതയെ സാമൂഹികമാധ്യമം വഴി അധിക്ഷേപിച്ച കേസിലെ ജാമ്യ ഹർജി കോടതി പരിഗണിക്കുന്നതിനിടെയായിരുന്നു പ്രതിഭാഗത്തിന്റെ വിചിത്ര വാദം.
advertisement
അതേസമയം, അതിജീവിതകൾക്കെതിരെ ഇനി പോസ്റ്റിടില്ലെന്നും ഇട്ട പോസ്റ്റുകളെല്ലാം പിൻവലിച്ചെന്നും ക്ലൗഡിൽ നിന്ന് പിൻവലിക്കാമെന്നും രാഹുൽ കോടതിയിൽ പറഞ്ഞു. മോശപ്പെടുത്തുന്ന വിഡിയോ പ്രചരിപ്പിച്ചശേഷം പിൻവലിക്കുന്നതിൽ കാര്യമുണ്ടോയെന്നായിരുന്നു പ്രോസിക്യൂഷൻ രാഹുലുനോട് ചോിദിച്ചത്. കേസിൽ രാഹുല്‍ ഈശ്വറിന് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചു. രാഹുല്‍ അന്വേഷണവുമായിസഹകരിക്കുന്നില്ലെന്നും പീഡനക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെ സഹായിക്കുകയാണ് ചെയ്തതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
കണ്ടെടുത്ത ലാപ് ടോപ്പിന്റെ പാസ്‌വേര്‍ഡ് നല്‍കാന്‍ രാഹുൽ കൂട്ടാക്കുന്നില്ലെന്നും ഇത് അന്വേഷണത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും പ്രോസിക്യൂഷൻ പറഞ്ഞു. ന്യായീകരിക്കാൻ കഴിയാത്ത കാര്യങ്ങളാണ് പ്രതി ചെയ്യുന്നതെന്നും രാജ്യത്തെ നിയമ സംവിധാനത്തെ പ്രതി വെല്ലുവിളിക്കുന്നതായും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
