TRENDING:

'പാലക്കാട് മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കാൻ ഇല്ല' രാഹുൽ മാങ്കൂട്ടത്തിൽ

Last Updated:

പാർട്ടി പറഞ്ഞാൽ മാത്രമേ മത്സരിക്കുകയുള്ളൂ എന്നും വേണ്ടെന്ന് പറഞ്ഞാൽ മത്സരിക്കില്ലെന്നും രാഹുൽ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാലക്കാട് മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കാനില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. കോൺഗ്രസ് പ്രവർത്തകർ അങ്ങനെ ചോദിക്കുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. താൻ നിലവിൽ പാർട്ടി അംഗത്വത്തിൽ നിന്ന് പുറത്താക്കപ്പെട്ട ആളായതുകൊണ്ട് പാർട്ടിക്ക് വേണ്ടി പ്രചാരണം നടത്താൻ പറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി പറഞ്ഞാൽ മാത്രമേ മത്സരിക്കുകയുള്ളൂ എന്നും വേണ്ടെന്ന് പറഞ്ഞാൽ മത്സരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
News18
News18
advertisement

ഒരു ഇടവേളയ്ക്ക് ശേഷമാണ് രാഹുൽ മാങ്കൂട്ടത്തിൽ വീണ്ടും പാലക്കാട് മണ്ഡലത്തിൽ സജീവമാകുന്നത്. തന്റെ നേതൃത്വത്തിൽ നിർമ്മിച്ച വീടുകളുടെ താക്കോൽദാന ചടങ്ങിനായാണ് അദ്ദേഹം തിങ്കളാഴ്ച മണ്ഡലത്തിലെത്തിയത്.പാലക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ സി വി സതീഷ്, ബ്ലോക്ക് ട്രഷറര്‍ മച്ചിങ്ങല്‍ ഹരിദാസ് എന്നിവര്‍ക്കൊപ്പമായിരുന്നു രാഹുല്‍ എംഎല്‍എ ഓഫീസിലെത്തിയത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മൂന്നാം ബലാത്സംഗ കേസിൽ പ്രത്യേക അന്വേഷണ സംഘം ജനുവരി 11-ന് അറസ്റ്റ് ചെയ്ത ശേഷം ഇതാദ്യമായാണ് എംഎൽഎ മണ്ഡലത്തിൽ പൊതുപരിപാടിക്കായി എത്തുന്നത്.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പാലക്കാട് മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കാൻ ഇല്ല' രാഹുൽ മാങ്കൂട്ടത്തിൽ
Open in App
Home
Video
Impact Shorts
Web Stories