ഇതും വായിക്കുക: മുങ്ങിയ രാഹുൽ പൊങ്ങി; ഒളിവിൽ നിന്നും സമ്മതിദാനാവകാശം വിനിയോഗിക്കാൻ പാലക്കാട് എംഎൽഎ എത്തി
രാവിലെ വോട്ടുചെയ്യാൻ എത്തിയാൽ അത് തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നുള്ളതുകൊണ്ടാണ് വോട്ടെടുപ്പ് അവസാനിക്കാൻ ഒരുമണിക്കൂർ മാത്രമുള്ളപ്പോൾ എത്തിയത് എന്നാണ് കരുതുന്നത്. കൂകിവിളിച്ചാണ് സിപിഎം, ബിജെപി പ്രവർത്തകർ രാഹുലിനെ വരവേറ്റത്. പൂവൻ കോഴിയുടെയും തൊട്ടിലിന്റെയും ചിത്രം ഉയർത്തിക്കാണിക്കുകയും ചെയ്തു.
എന്നാൽ കോൺഗ്രസ് പ്രവർത്തർ രാഹുലിനെ ബൊക്കെ നൽകി സ്വീകരിക്കുകയായിരുന്നു. തനിക്കെതിരായ കേസുകളെക്കുറിച്ച് കാര്യമായ പ്രതികരണത്തിനും രാഹുൽ തയ്യാറായില്ല. കേസ് കോടതിയുടെ മുന്നിലുണ്ടെന്നും കോടതി തീരുമാനിക്കുമെന്നും സത്യം ജയിക്കുമെന്നും മാത്രമായിരുന്നു രാഹുൽ പറഞ്ഞത്. പറയാനുള്ളതെല്ലാം കോടതിയിൽ പറയുമെന്ന് പറഞ്ഞ രാഹുൽ ഇനി പാലക്കാട്ടുതന്നെ തുടരുമെന്നും വ്യക്തമാക്കി.
advertisement
ഒളിവിൽ പോകില്ല. ഇനി അങ്ങോട്ട് പാലക്കാട്ടുതന്നെ തുടരും, അതിൽ തർക്കമില്ല എന്നാണ് രാഹുൽ മാദ്ധ്യമങ്ങളോട് പറഞ്ഞത്. വോട്ടുചെയ്തശേഷം തൊട്ടടുത്തുള്ള കടയിൽ കയറി ചായയും കുടിച്ചശേഷമാണ് രാഹുൽ മടങ്ങിയത്.
