TRENDING:

'മോദി വന്നതിനാല്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്തില്ല': രാജ്മോഹൻ ഉണ്ണിത്താൻ

Last Updated:

''ഗുരുവായൂരില്‍ മുറിവരെ ബുക്ക് ചെയ്തു. പക്ഷേ പോയില്ല. കാരണം നരേന്ദ്രമോദി ആ ചടങ്ങില്‍ പങ്കെടുക്കുന്നതിനാലാണ്''

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാത്തത് എന്തുകൊണ്ടാണെന്ന് തുറന്നുപറഞ്ഞ് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി. വിവാഹത്തിന് തന്നെ ക്ഷണിച്ചിരുന്നെന്നും പോകാന്‍ തീരുമാനിച്ചിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി ആ ചടങ്ങിന് പങ്കെടുക്കുന്നു എന്നതിനാലാണ് പോകാതിരുന്നതെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ വ്യക്തമാക്കി.
news18
news18
advertisement

'സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് ക്ഷണിച്ചിരുന്നു. അദ്ദേഹം അടുത്ത സുഹൃത്താണ്. പോകാന്‍ തീരുമാനിച്ചിരുന്നതുമാണ്. ഇതിനായി ഗുരുവായൂരില്‍ മുറിവരെ ബുക്ക് ചെയ്തു. പക്ഷേ പോയില്ല. കാരണം നരേന്ദ്രമോദി ആ ചടങ്ങില്‍ പങ്കെടുക്കുന്നതിനാലാണ്. ഒരു രാഷ്ട്രീയ നേതാവ് എപ്പോഴും സുതാര്യമായിരിക്കണം. മോദി പങ്കെടുക്കുന്ന പരിപാടിയില്‍ പോയാല്‍ അത് തെറ്റായ സന്ദേശം നല്‍കും'- രാജ്മോഹന്‍ ഉണ്ണിത്താന്‍ വ്യക്തമാക്കി.

Also Read- 'കണ്ണന്താനം കേന്ദ്രമന്ത്രിയായപ്പോൾ വിളിച്ച് ചായ കൊടുത്ത മുഖ്യമന്ത്രിയുടെ മര്യാദപോലും അണികൾക്കില്ലാതെപോയതാണ് കഷ്ടം!'

advertisement

കോൺഗ്രസ് വിട്ട് ബിജെപിയിലേക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 'കേന്ദ്രമന്ത്രിയാക്കാമെന്ന് പറഞ്ഞാല്‍ പോലും ബിജെപിയിലേക്കില്ല. എത്ര കോടികള്‍ തന്നാലും ബിജെപിയിലേക്കില്ല. മരിക്കുന്നതുവരെ കോണ്‍ഗ്രസുകാരനായിരുന്ന് വര്‍ഗീയവാദികള്‍ക്കെതിരെ പോരാടും. സ്ഥാനമോഹങ്ങളില്ല. മരിക്കുന്നതുവരെ മതേതര വിശ്വാസിയായി കോൺഗ്രസുകാരനായി ജീവിക്കണം. ആഭ്യന്തരമന്ത്രിയാക്കാമെന്ന് വാഗ്ദാനം നല്‍കിയാല്‍പ്പോലും ഒറ്റ ചവിട്ട് കൊടുക്കും'- ഒരു വാർത്താ ചാനലിന് നല്‍കിയ അഭിമുഖത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

Also Read- ‘പ്രേമചന്ദ്രനെ സംഘിയാക്കാൻ അനുവദിക്കില്ല; ഇത് അന്തർധാര മറച്ചുവെക്കാനുള്ള സിപിഎമ്മിന്റെ പാപ്പരത്തം’; കെ. മുരളീധരൻ

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ആർഎസ്പി നേതാവും എംപിയുമായ പ്രേമചന്ദ്രൻ പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു രാജ്മോഹൻ ഉണ്ണിത്താൻ. പ്രേമചന്ദ്രൻ പാർലമെന്റിലെ ഏറ്റവും നല്ല അംഗമാണ്. എന്നാൽ തെരഞ്ഞെടുപ്പ് വിളിപ്പാടകലെ നിൽക്കെ പ്രേമചന്ദ്രനെപ്പോലെ പരിണിത പ്രജ്ഞനായ ഒരു നേതാവ് ആ ക്ഷണം സ്നേഹപൂർവ്വം നിരസിക്കണമായിരുന്നു. പ്രേമചന്ദ്രന്റെ നടപടിയോട് തനിക്ക് യോജിക്കാനാവില്ല. തന്നെയാണ് ക്ഷണിക്കുന്നതെങ്കിൽ പോകില്ലെന്നും ഉണ്ണിത്താൻ പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മോദി വന്നതിനാല്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്തില്ല': രാജ്മോഹൻ ഉണ്ണിത്താൻ
Open in App
Home
Video
Impact Shorts
Web Stories