'പ്രേമചന്ദ്രനെ സംഘിയാക്കാൻ അനുവദിക്കില്ല; ഇത് അന്തർധാര മറച്ചുവെക്കാനുള്ള സിപിഎമ്മിന്റെ പാപ്പരത്തം'; കെ. മുരളീധരൻ
- Published by:Sarika KP
- news18-malayalam
Last Updated:
പ്രേമചന്ദനെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചാല്‍ അതിനെ യു.ഡി.എഫ് ഒറ്റക്കെട്ടായി എതിര്‍ക്കും.
കോഴിക്കോട്: പ്രധാനമന്ത്രി ക്ഷണിച്ച വിരുന്നില്‍ പങ്കെടുത്തതിന്റെ പേരില്‍ എൻ.കെ.പ്രേമചന്ദ്രൻ എംപിയെ സംഘിയാക്കാൻ അനുവദിക്കില്ലെന്നു കെ.മുരളീധരൻ എംപി. പാർലമെന്റിൽ ബിജെപി സർക്കാരിനെ ഏറ്റവും കൂടുതൽ വിമർശിച്ച വ്യക്തിയാണ് പ്രേമചന്ദ്രൻ എന്നും മുരളീധരൻ പറഞ്ഞു. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ പങ്കെടുത്തെന്ന പേരിൽ പ്രേമചന്ദ്രനെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചാല്‍ അതിനെ യു.ഡി.എഫ് ഒറ്റക്കെട്ടായി എതിര്‍ക്കുമെന്നും ഏളമരം കരീം രാജ്യസഭയില്‍ ബി.ജെ.പിക്കെതിരെ പ്രസംഗിച്ചതിനേക്കാള്‍ ശക്തമായി പ്രേമചന്ദ്രന്‍ ലോക്‌സഭയില്‍ കേന്ദ്രത്തിനെതിരെ സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സ്വന്തം അന്തർധാര മറച്ചുപിടിക്കാൻ മാർകിസ്റ്റ് പാർട്ടി കാണിക്കുന്ന പാപ്പരത്തമാണിപ്പോഴത്തെ വിമർശനം. ബിജെപിയാണ് കോൺഗ്രസിന്റെ ശത്രു. കേരളത്തിലും രാജ്യത്താകെയും ബിജെപി തന്നെയാണ് ശത്രുവെന്നും മുരളീധരൻ പറഞ്ഞു. യുഡിഎഫിനകത്ത് സീറ്റ് സംബന്ധിച്ച തർക്കങ്ങളില്ല. ഏത് വിട്ടുവീഴ്ചയ്ക്കും കോൺഗ്രസ് തയാറാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
advertisement
അതേസമയം പ്രധാനമന്ത്രിയുടെ ഉച്ചഭക്ഷണ വിരുന്നില്‍ രാഷ്ട്രീയമില്ലെന്നു വിശദീകരിച്ച് എന്‍.കെ. പ്രേമചന്ദ്രന്‍ രംഗത്തെത്തി. രാഷ്ട്രീയം വേറെ സൗഹൃദം വേറെയെന്നായിരുന്നു പ്രേമചന്ദ്രന്റെ പ്രതികരണം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
February 11, 2024 2:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പ്രേമചന്ദ്രനെ സംഘിയാക്കാൻ അനുവദിക്കില്ല; ഇത് അന്തർധാര മറച്ചുവെക്കാനുള്ള സിപിഎമ്മിന്റെ പാപ്പരത്തം'; കെ. മുരളീധരൻ