ജാതിമത സംഘടനകളുമായി ചേർന്ന് വര്‍ഗസമരം വിപ്ലവമല്ലെന്നുള്ള വിഎസ് അച്യുതാനന്റെ വിമർശനത്തോട് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം. ശബരിമലയുടെ പേരിൽ ഹിന്ദു മതിൽ സൃഷ്ടിക്കാനുള്ള തീരുമാനം മത നിരപേക്ഷതയെ ദുർബലപ്പെടുത്തും. വിഎസിനെ പോലും ബോധ്യപ്പെടുത്താൻ കഴിയാത്ത മുഖ്യമന്ത്രി എങ്ങനെ ജനങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്നും ചെന്നിത്തല ചോദിച്ചു.
'വിശ്വാസം ഹനിക്കാതെയാകണം സ്ത്രീ സമത്വം നടപ്പാക്കേണ്ടത്': അരുൺ ജയ്റ്റ്ലി
സർക്കാർ ഫണ്ട് ഉപയോഗിച്ചാണ് മതിലുണ്ടാക്കുന്നതെങ്കിൽ തീരുമാനത്തിൽ നിന്നും സർക്കാർ പിന്മാറുന്നതാണ് നല്ലത്. മതിലല്ല, വീടാണ് സംസ്ഥാനത്ത് പണിയേണ്ടതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 05, 2018 1:54 PM IST