സ്പ്രിങ്ക്ളർ ഇടപാടുമായി ബന്ധപ്പെട്ട് അനുകൂലമായ ഒരു റിപ്പോര്‍ട്ട് വരണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. മാധവന്‍ നമ്പ്യാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ അട്ടിമറിക്കാനാണ് പുതിയ കമ്മിറ്റി രൂപീകരിച്ചത്. ആദ്യ കമ്മിറ്റി പരിഗണിച്ച കാര്യങ്ങള്‍ തന്നെയാണ് പുതിയ കമ്മിറ്റിയും പരിഗണിക്കുന്നത്. ആദ്യ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തുവിടാൻ സർക്കാർ തയാറാകണം. ജനങ്ങള്‍ അത് ചര്‍ച്ച ചെയ്യട്ടെയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Also Read സ്പ്രിങ്ക്ളർ കരാർ: മാധവൻ നമ്പ്യാർ പരിശോധിച്ചത് ശരിയാണോ? ഇനി ശശിധരൻ നായർ പരിശോധിക്കും
advertisement
കരാറുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പുമായോ നിയമ വകുപ്പുമായോ ഒരു തരത്തിലും കൂടിയാലോചന നടത്തിയില്ല. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന്റെ ഇടപെട്ട പദ്ധതികളില്‍ പ്രധാനപ്പെട്ടതായിരുന്നു സ്പ്രിങ്ക്ളർ. പ്രതിപക്ഷ ഇടപെടലിലാണ് കോടികളുടെ ഡാറ്റാ ഇടപാട് പെളിഞ്ഞതെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.