നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സ്പ്രിങ്ക്ളർ കരാർ: മാധവൻ നമ്പ്യാർ പരിശോധിച്ചത് ശരിയാണോ? ഇനി ശശിധരൻ നായർ പരിശോധിക്കും

  സ്പ്രിങ്ക്ളർ കരാർ: മാധവൻ നമ്പ്യാർ പരിശോധിച്ചത് ശരിയാണോ? ഇനി ശശിധരൻ നായർ പരിശോധിക്കും

  ആദ്യം അന്വേഷിച്ച മാധവന്‍ നമ്പ്യാര്‍ കമ്മിഷന്റെ കണ്ടെത്തലുകള്‍ പരിശോധിക്കാന്‍ മുൻ നിയമ സെക്രട്ടറി ശശിധരന്‍ നായരുടെ നേതൃത്വത്തിലാണ് പുതിയ സമിതിയെ നിയോഗിച്ചിരിക്കുന്നത്.

  Sprinklr

  Sprinklr

  • Share this:
   തിരുവനന്തപുരം: വിവര ചോർച്ചയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച സ്പ്രിങ്ക്ളർ കാറിനെക്കുറിച്ച് അന്വേഷിച്ച രണ്ടംഗ കമ്മിഷന്റെ കണ്ടെത്തലുകൾ സർക്കാർ മൂന്നംഗ സമിതിയെ നിയോഗിച്ച് സർക്കാർ. ആദ്യം അന്വേഷിച്ച മാധവന്‍ നമ്പ്യാര്‍ കമ്മിഷന്റെ കണ്ടെത്തലുകള്‍ പരിശോധിക്കാന്‍ മുൻ നിയമ സെക്രട്ടറി ശശിധരന്‍ നായരുടെ നേതൃത്വത്തിലാണ് പുതിയ സമിതിയെ നിയോഗിച്ചിരിക്കുന്നത്. ജെഎൻടിയുഎച്ച് കോളജ് ഓഫ് എൻജിനീയറിങ് റിട്ട. പ്രഫസർ ഡോ.എ.വിനയബാബു, തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ് പ്രഫസർ ഡോ.ഉമേഷ് ദിവാകരൻ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.

   കോവിഡ് രോഗികളുടെ വിവരങ്ങൾ ശേഖരിക്കാൻ അമേരിക്കന്‍ കമ്പനിയായ സ്പ്രിങ്ക്‌ളറിനെ തെരഞ്ഞെടുത്തതില്‍ വീഴ്ച സംഭവിച്ചെന്നാണ് മാധവന്‍ നമ്പ്യാര്‍ കമ്മിഷന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. മന്ത്രിസഭാ തീരുമാനമില്ലാതെ  കമ്പനിക്ക് കരാര്‍ നല്‍കിയത് ചട്ടവിരുദ്ധമാണെന്നും റിപ്പോർട്ടിലുണ്ടായിരന്നു.  മുൻ വ്യോമയാന സെക്രട്ടറി എം. മാധവൻ നമ്പ്യാർ, സൈബർ സുരക്ഷാ വിദഗ്ധൻ ഡോ. ഗുൽഷൻ റായി എന്നിവരായിരുന്നു അദ്യ സമിതിയിലെ അംഗങ്ങൾ.

   മാധവന്‍ നമ്പ്യാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നില്ല. എന്നാൽ കരാറിൽ വീഴ്ചകളുണ്ടെന്ന പരാമർശം ആദ്യ റിപ്പോർട്ടിലുണ്ടെന്നു ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ആദ്യ സമിതിയുടെ കണ്ടെത്തലുകൾ അട്ടിമറിക്കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ പുതിയ നീക്കം നടത്തുന്നതെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
   Published by:Aneesh Anirudhan
   First published:
   )}