TRENDING:

VD Satheesan | പാർട്ടി തീരുമാനം അംഗീകരിക്കുന്നെന്ന് ചെന്നിത്തല; സമൂലമാറ്റത്തിന്റെ തുടക്കമാകട്ടെയെന്ന് സുധീരൻ

Last Updated:

ഗുണപരമായ സമൂലമാറ്റത്തിന്റെ നല്ല തുടക്കമാകട്ടെ എന്ന് പറഞ്ഞാണ് വി ഡി സതീശൻ പ്രതിപക്ഷ നേതാവായ വാർത്ത വി എം സുധീരൻ സ്വീകരിച്ചത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: പ്രതിപക്ഷനേതാവായി വി ഡി സതീശനെ തെരഞ്ഞെടുക്കാനുള്ള ഹൈക്കമാൻഡ് തീരുമാനത്തെ അംഗീകരിക്കുന്നെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. വാർത്താക്കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വി ഡി സതീശനെ അഭിനന്ദിക്കുന്നതായും അദ്ദേഹം വാർത്താക്കുറിപ്പിൽ പറഞ്ഞു.
advertisement

'കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവിനെ തെരഞ്ഞെടുക്കാനുള്ള യോഗത്തിൽ നേതാവിനെ തെരെഞ്ഞെടുക്കാൻ ഹൈക്കമാൻഡിനെ ചുമതലപ്പെടുത്തിയിരുന്നു. ഇപ്പോൾ വി ഡി സതീശനെ നേതാവായി തെരഞ്ഞെടുത്തു കൊണ്ടുള്ള ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുന്നു. വി ഡി സതീശനെ അഭിനന്ദിക്കുന്നു' - രമേശ് ചെന്നിത്തല പ്രസ്താവനയിൽ പറഞ്ഞു.

LockDown | വിദ്യാർത്ഥികളുടെ മാനസികസംഘർഷം: ഓൺലൈൻ സെഷനുമായി കേരള സാങ്കേതിക സർവകലാശാല

advertisement

അതേസമയം, ഗുണപരമായ സമൂലമാറ്റത്തിന്റെ നല്ല തുടക്കമാകട്ടെ എന്ന് പറഞ്ഞാണ് വി ഡി സതീശൻ പ്രതിപക്ഷ നേതാവായ വാർത്ത വി എം സുധീരൻ സ്വീകരിച്ചത്. കോൺഗ്രസ് നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ട സതീശനെ സുധീരൻ അഭിനന്ദിക്കുകയും ചെയ്തു.

കോവിഡ് മരുന്നുകൾക്ക് പേര് നൽകിയതിന് പിന്നിൽ ശശി തരൂരാണെന്ന് കെടിആർ; ഉരുളയ്ക്കുപ്പേരി പോലെ മറുപടി

advertisement

'കോൺഗ്രസ് നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി.സതീശന് ഹാർദ്ദമായ അഭിനന്ദനങ്ങൾ.

ഗ്രൂപ്പ് സമവാക്യങ്ങൾക്കതീതമായി പാർട്ടി താൽപര്യത്തിന് മുൻതൂക്കം ലഭിച്ചത് തികഞ്ഞ യാഥാർത്ഥ്യം ഉൾക്കൊണ്ട് കൊണ്ടുള്ള ഗുണപരമായ സമൂലമാറ്റത്തിന്റെ നല്ല തുടക്കമാകട്ടെ എന്ന് പ്രത്യാശിക്കുന്നു.' - സുധീരൻ ഫേസ്ബുക്കിൽ കുറിച്ചു.

വി ഡി സതീശന്‍ പ്രതിപക്ഷ നേതാവ്

പ്രതിപക്ഷ നേതാവായി വി ഡി സതീശനെ ഹൈക്കമാൻഡ് തെരഞ്ഞെടുത്തു. അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ തലമുറമാറ്റത്തിന് കോണ്‍ഗ്രസ് ഹൈക്കമാൻഡ് വഴങ്ങിയതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഔദ്യോഗിക പ്രഖ്യാപനം 11 മണിയോടെ ഉണ്ടാകുമെന്നാണ് വിവരം.

advertisement

യുവ എംഎല്‍എമാരുടെ ശക്തമായ പിന്തുണയെ തുടര്‍ന്നാണ് വി ഡി സതീശനെ പ്രതിപക്ഷ നേതാവാക്കാന്‍ ഹൈക്കമാൻഡ് തീരുമാനിച്ചത്. മുതിര്‍ന്ന നേതാക്കളില്‍ ഒരു വിഭാഗവും സതീശനെ പിന്തുണച്ചു. വി ഡി സതീശനെ തെരഞ്ഞെടുത്ത വിവരം സംസ്ഥാന നേതൃത്വത്തെ ഹൈക്കമാന്റ് അറിയിച്ചുകഴിഞ്ഞതായാണ് റിപ്പോർട്ട്. മുസ്ലിം ലീഗ് ഉൾപ്പെടെ ഘടകകക്ഷികളും നേതൃമാറ്റത്തെ പിന്തുണച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

എറണാകുളം ജില്ലയിൽനിന്നുള്ള ആദ്യ പ്രതിപക്ഷ നേതാവാണ് വി ഡി ‍സതീശൻ. നിയമസഭാ പിഎസി, എസ്റ്റിമേറ്റ് കമ്മിറ്റികളുടെ അധ്യക്ഷനായിരുന്നു. എഐസിസി സെക്രട്ടറിയായും കെപിസിസി ഉപാധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്. തുടർച്ചായി അഞ്ചാം തവണ പറവൂരിൽനിന്ന് എംഎൽഎ ആയി ജയിച്ചു.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
VD Satheesan | പാർട്ടി തീരുമാനം അംഗീകരിക്കുന്നെന്ന് ചെന്നിത്തല; സമൂലമാറ്റത്തിന്റെ തുടക്കമാകട്ടെയെന്ന് സുധീരൻ
Open in App
Home
Video
Impact Shorts
Web Stories