നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • LockDown | വിദ്യാർത്ഥികളുടെ മാനസികസംഘർഷം: ഓൺലൈൻ സെഷനുമായി കേരള സാങ്കേതിക സർവകലാശാല

  LockDown | വിദ്യാർത്ഥികളുടെ മാനസികസംഘർഷം: ഓൺലൈൻ സെഷനുമായി കേരള സാങ്കേതിക സർവകലാശാല

  മെയ് 22 വൈകുന്നേരം ഏഴു മണിക്ക് നടക്കുന്ന പ്രഥമ സെഷനിൽ തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ സൈക്യാട്രി അസോസിയേറ്റ് പ്രൊഫസർ ഡോ. ജയപ്രകാശൻ കെ പി വിദ്യാർത്ഥികളുമായി സംവദിക്കും.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: ലോക്ഡൗൺ കാലത്തെ മാനസിക സംഘർഷങ്ങളെ അഭിമുഖീകരിക്കാൻ വിദ്യാർത്ഥികളെ സജ്ജരാക്കുന്നതിനായി എ പി ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല ഓൺലൈൻ സെഷൻ നടത്തുന്നു. ഉത്കണ്ഠ, സമ്മർദ്ദം, ഒറ്റപ്പെടൽ എന്നിവ വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. ഈ സാഹചര്യത്തിലാണ് ഇതിനെ അതിജീവിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുവാൻ സെഷൻ സംഘടിപ്പിക്കുന്നത്.

   മെയ് 22 വൈകുന്നേരം ഏഴു മണിക്ക് നടക്കുന്ന പ്രഥമ സെഷനിൽ തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ സൈക്യാട്രി അസോസിയേറ്റ് പ്രൊഫസർ ഡോ. ജയപ്രകാശൻ കെ പി വിദ്യാർത്ഥികളുമായി സംവദിക്കും. ഓൺലൈൻ സെഷൻ സർവകലാശാലയുടെ ഫേസ്ബുക്ക് പേജായ https://www.facebook.com/apjaktu- ൽ തത്സമയം സംപ്രേഷണം ചെയ്യുന്നതാണ്.

   കോവിഡ് മരുന്നുകൾക്ക് പേര് നൽകിയതിന് പിന്നിൽ ശശി തരൂരാണെന്ന് കെടിആർ; ഉരുളയ്ക്കുപ്പേരി പോലെ മറുപടി

   കഴിഞ്ഞയിടെ കേരള സാങ്കേതിക സർവകലാശാലയിലെ ഒരു വിദ്യാർത്ഥി കോവിഡ് ബാധിച്ച് മരിച്ചിരുന്നു. എ പി ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല വിദ്യാർത്ഥി സൂരജ് കൃഷണ (21) യാണ് കോവിഡ് -19 ബാധിച്ച് മരിച്ചു. കൊല്ലം ടി കെ എം കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ ബി ടെക് കമ്പ്യൂട്ടർ സയൻസിൽ മൂന്നാം വർഷ വിദ്യാർത്ഥിയായിരുന്നു.

   യൂണിവേഴ്സിറ്റി ക്ലാസുകൾ ഓൺലൈൻ ആയി നടത്തുന്നതിനാൽ തിരുവനന്തപുരത്തെ വിളപ്പിലുള്ള വീട്ടിലായിരുന്നു സൂരജ്. താൽക്കാലികമായി ഓൺലൈൻ ക്ലാസുകൾ നിർത്തിയതിന് ശേഷം മൂന്ന് ദിവസം മുമ്പ് മഴയത്ത് സുഹൃത്തുക്കളുമായി ഫുട്ബോൾ കളിച്ചതിനെ തുടർന്ന് പനി പിടിച്ചിരുന്നു.

   ഹൈടെക് വാറ്റ് കേന്ദ്രം; റെയ്ഡിൽ പിടികൂടിയത് 35 ലിറ്റർ ചാരായവും 750 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

   ആന്റിജൻ പരിശോധനയിൽ നെഗറ്റീവ് ആയിരുന്നെങ്കിലും ഞായറാഴ്ച രാവിലെയോടു കൂടി കോവിഡിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനാൽ വിളപ്പിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. രക്തത്തിൽ ഓക്സിജൻ കുറഞ്ഞതിനാൽ ആരോഗ്യനിലയിൽ വിത്യാസമുണ്ടായതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരം ആറു മണിയോടെ മരണം സംഭവിക്കുകയായിരുന്നു. ശ്വാസകോശത്തിൽ ന്യുമോണിയ ബാധിച്ചത് സ്ഥിതി കൂടുതൽ വഷളാക്കിയിരുന്നു.

   അതേസമയം, സംസ്ഥാനത്ത് ലോക്ക്ഡൗൺ മെയ് 30വരെ നീട്ടാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി കുറയാത്ത മലപ്പുറം ജില്ലയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ തുടരും. ഇവിടെ കർശന നടപടികളിലേക്ക് പോകേണ്ടി വരുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
   Published by:Joys Joy
   First published:
   )}