• HOME
 • »
 • NEWS
 • »
 • india
 • »
 • കോവിഡ് മരുന്നുകൾക്ക് പേര് നൽകിയതിന് പിന്നിൽ ശശി തരൂരാണെന്ന് കെടിആർ; ഉരുളയ്ക്കുപ്പേരി പോലെ മറുപടി

കോവിഡ് മരുന്നുകൾക്ക് പേര് നൽകിയതിന് പിന്നിൽ ശശി തരൂരാണെന്ന് കെടിആർ; ഉരുളയ്ക്കുപ്പേരി പോലെ മറുപടി

'കെ ടി ആർ നിങ്ങൾക്കെങ്ങനെയാണ് ഇത്തരം വൃഥാവ്യായാമങ്ങളിൽ (floccinaucinihilipilification) മുഴുകാൻ കഴിയുന്നത്, മരുന്നിന് പേരിടാൻ എന്നെ ഏൽപ്പിക്കുകയാണെങ്കിൽ ഞാൻ സന്തോഷത്തോടെ 'കൊറോണിൽ' എന്നോ 'കൊറോസീറോ' അതുമല്ലെങ്കിൽ 'ഗോ കൊറോണ ഗോ' എന്നുമൊക്കെ പേരിട്ടേനെ.

ഡോ. ശശി തരൂർ എം.പി

ഡോ. ശശി തരൂർ എം.പി

 • Last Updated :
 • Share this:
  ശശി തരൂർ പല സന്ദർഭങ്ങളിലായി ഉപയോഗിച്ചിട്ടുള്ള വാക്കുകൾ ഇന്ത്യക്കാരെ അക്ഷരാർത്ഥത്തിൽ സംഭ്രമിപ്പിച്ചിട്ടുണ്ട്. ടിൻടിൻ കോമിക്കുകളിൽ ഉൾപ്പെടെ ഇടം നേടിയ തരൂരിന്റെ ദുർഗ്രഹമായ വാചക പ്രയോഗങ്ങൾക്ക് ശേഷം ആളുകളെ നിഘണ്ടു നോക്കാൻ പ്രേരിപ്പിക്കുന്ന മറ്റൊരു വാക്കും അദ്ദേഹം ഉപയോഗിച്ചിരിക്കുകയാണ്.

  2018-ൽ തന്റെ പുസ്തകമായ 'ദി പാരഡോക്സിക്കൽ പ്രൈം മിനിസ്റ്ററി'ന്റെ പ്രചാരണത്തിന്റെ ഭാഗമായി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ആ പുസ്തകത്തെ അദ്ദേഹം 'floccinaucinihilipilification' എന്ന വാക്ക് ഉപയോഗിച്ച് വിശേഷിപ്പിച്ചത് ശ്രദ്ധേയമായിരുന്നു. ഓക്സ്ഫോർഡ് നിഘണ്ടു പ്രകാരം ഈ വാക്ക് ഒരു നാമപദമാണ്. 'ഒന്നിനും മൂല്യം കൽപ്പിക്കാത്ത ശീലം അല്ലെങ്കിൽ പ്രവൃത്തി' എന്നതാണ് ഈ വാക്കിന്റെ അർത്ഥം.

  ഹൈടെക് വാറ്റ് കേന്ദ്രം; റെയ്ഡിൽ പിടികൂടിയത് 35 ലിറ്റർ ചാരായവും 750 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

  2021ൽ വീണ്ടും ശശി തരൂർ ആ വാക്ക് ഉപയോഗിച്ചിരിക്കുകയാണ്. ഒപ്പം മറ്റൊരു വാക്ക് കൂടി പ്രയോഗിച്ചിട്ടുണ്ട് - ‘procrustean'. 'ചില കോവിഡ് മരുന്നുകളുടെ പേരുകൾ നൽകിയതിന് ശേഷം തെലങ്കാനയിലെ മന്ത്രിയും തെലങ്കാന രാഷ്ട്രസമിതിയുടെ വർക്കിങ് പ്രസിഡന്റുമായ കെ ടി രാമറാവു, ആരായിരിക്കും ഈ മരുന്നുകൾക്ക് പേരു നൽകിയത് എന്ന് തമാശയ്ക്ക് ചോദിച്ചതാണ് തുടക്കം.

  Not guilty! How can you indulge in such floccinaucinihilipilification, @KTRTRS? Left to me I'd happily call them "CoroNil", "CoroZero", & even "GoCoroNaGo!" But these pharmacists are more procrustean.... https://t.co/YrIFSoVquo  കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ദുഷ്കരമായ ഉച്ചാരണമുള്ള 'Posaconazole, Cresemba, Tocilzumab, Remdesivi' എന്നീ മരുന്നുകൾ ഉദ്ധരിച്ചു കൊണ്ടാണ് കെ ടി ആർ ട്വീറ്റ് ചെയ്തത്. തുടർന്ന് ശശി തരൂരിനെ കളിയാക്കുന്ന വിധം ഈ മരുന്നുകളുടെ പേരിന് പിന്നിൽ അദ്ദേഹത്തിന് പങ്കുണ്ടാകുമെന്നാണ് കരുതുന്നത് എന്നും കെ ടി ആർ പറഞ്ഞു. അതിനെ തുടർന്നാണ് ഉരുളയ്ക്കുപ്പേരി പോലെ ശശി തരൂരിന്റെ മറുപടി വന്നത്.

  എയർ ഇന്ത്യയുടെ സർവെർ ഹാക്ക് ചെയ്തു; ചോർന്നത് 45 ലക്ഷത്തോളം യാത്രക്കാരുടെ വിവരങ്ങൾ

  'കെ ടി ആർ നിങ്ങൾക്കെങ്ങനെയാണ് ഇത്തരം വൃഥാവ്യായാമങ്ങളിൽ (floccinaucinihilipilification) മുഴുകാൻ കഴിയുന്നത്, മരുന്നിന് പേരിടാൻ എന്നെ ഏൽപ്പിക്കുകയാണെങ്കിൽ ഞാൻ സന്തോഷത്തോടെ 'കൊറോണിൽ' എന്നോ 'കൊറോസീറോ' അതുമല്ലെങ്കിൽ 'ഗോ കൊറോണ ഗോ' എന്നുമൊക്കെ പേരിട്ടേനെ. പക്ഷേ, ഈ ഫാർമസിസ്റ്റുകളൊക്കെ കൂടുതൽ 'പ്രൊക്രസ്റ്റീൻ' (procrustean) ആണ്' - എന്നായിരുന്നു തരൂരിന്റെ ട്വീറ്റ്.

  'ഫ്ലോസിനോസിനിഹിലിപിലിഫിക്കേഷൻ' എന്ന വാക്ക് ഉച്ചരിക്കാൻ അൽപ്പം പ്രയാസമാണെങ്കിലും തരൂർ നേരത്തെ ജനകീയമാക്കിയ വാക്കായതിനാൽ ട്വിറ്റർ ഉപയോക്താക്കൾക്കൊക്കെ പരിചിതമാണ്. എന്നാൽ, ഇപ്പോൾ 'പ്രൊക്രസ്റ്റീൻ' എന്താണെന്നറിയാൻ ആളുകൾ നിഘണ്ടു തിരഞ്ഞ് നടക്കുകയാണ്.

  ഗ്രീക്ക് പുരാണകഥയിലെ ഒരു പ്രതിനായകനാണ് പ്രൊക്രസ്റ്റസ്. ഈ പേരിൽ നിന്ന് ഉടലെടുത്ത വാക്കാണ് പ്രൊക്രസ്റ്റീൻ. 'ഒരു വസ്തുവിന്റെയോ വ്യക്തിയുടെയോ ചട്ടക്കൂടിന്റെയോ സംവിധാനത്തിന്റെയോ വൈയക്തികതയും പ്രകൃതിദത്തമായ വ്യത്യസ്തതകളും കണക്കിലെടുക്കാതെ സാർവജനികമായ ഒരു നിയമം അതിനുമേൽ അടിച്ചേൽപ്പിക്കുക' - എന്നതാണ് ഈ വാക്ക് കൊണ്ട് അർത്ഥമാക്കുന്നത്‌. തരൂരിന്റെ ട്വീറ്റോടു കൂടി ഈ വാക്ക് ഗൂഗിൾ സെർച്ച് എഞ്ചിനിൽ ട്രെൻഡിങ് ആയി മാറി.

  Keywords: Shashi Tharoor, Floccinaucinihilipilification, Procrustean, Dictionary, The Paradoxical Prime Minister, KT Rama Rao, ശശി തരൂർ, ഫ്ലോസിനോസിനിഹിലിപിലിഫിക്കേഷൻ, പ്രൊക്രസ്റ്റീൻ, നിഘണ്ടു, ദി പാരഡോക്സിക്കൽ പ്രൈം മിനിസ്റ്റർ, കെ ടി രാമറാവു
  Published by:Joys Joy
  First published: