TRENDING:

'മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുമെന്നായപ്പോൾ ഹാലിളകി; സി.ബി.ഐയെ വിലക്കുന്നത് അധാർമ്മികം': രമേശ് ചെന്നിത്തല

Last Updated:

രാഷ്ട്രീയ പകപോക്കൽ കേസുകളിലാണ് മറ്റ് സംസ്ഥാനങ്ങളിൽ സിബിഐയെ വിലക്കുന്നത്. എന്നാൽ ലൈഫ് അഴിമതിക്കേസാണെന്നും ചെന്നിത്തല

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
advertisement

വടക്കാഞ്ചേരി ലൈഫ് അഴിമതി മുഖ്യമന്ത്രിയുടെ അറിവോടും സമ്മതത്തോടും കൂടി നടന്നതാണ്. കേസിൽ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുമെന്ന ഘട്ടമെത്തിയപ്പോൾ ഹാലിളകിയിരിക്കുകയാണ്. സിബിഐയെ വിലക്കാനുള്ള തീരുമാനം ആത്മഹത്യാപരവും ജനങ്ങളോടുള്ള വെല്ലുവിളിയുമാണ്. ഈ നീക്കത്തിൽ നിന്നും പിന്തിരിയാൻ സർക്കാർ തയാറാകണം.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അഴിമതി കാർക്ക് കുടപിടിക്കുന്ന മുന്നണിയായി ഇടതു മുന്നണി മാറി. മുഖ്യമന്ത്രി തന്നെയാണ് പ്രധാനമന്ത്രിക്ക് കത്തെഴുതി സിബിഐയെ ക്ഷണിച്ചു കൊണ്ടു വന്നത്. സിപിഎമ്മിന്റെ ആജ്ഞ അനുസരിച്ചു പ്രവർത്തിക്കുന്ന സിപിഐയും ഇതിനെ പിന്താങ്ങുന്നു.  അഴിമതി മൂടിവയ്ക്കാനുള്ള വലിയ ശ്രമത്തിന്റെ ഭാഗമാണ് ഈ തീരുമാനമെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുമെന്നായപ്പോൾ ഹാലിളകി; സി.ബി.ഐയെ വിലക്കുന്നത് അധാർമ്മികം': രമേശ് ചെന്നിത്തല
Open in App
Home
Video
Impact Shorts
Web Stories