ആറ് ഐഫോണ്‍ കൈപ്പറ്റിയവരില്‍ മൂന്ന് പേരെ കണ്ടെത്തിയെന്നും അതിലൊരാള്‍ മുന്‍ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്ന എം.പി രാജീവനാണ് ലഭിച്ചതെന്ന് ചെന്നിത്തല ആരോപിച്ചു. എന്നാൽ നറുക്കെടുപ്പില്‍ അദ്ദേഹത്തിന് മൊബൈല്‍ ഫോണ്‍ ലഭിച്ചത് അപരാധമായി കാണുന്നില്ല. കാരണം അദ്ദേഹം ചോദിച്ച് വാങ്ങിച്ചതല്ലെന്നും ചെന്നിത്തല പറഞ്ഞു.
advertisement
തന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗത്തിനും അക്കൂട്ടത്തില്‍ നറുക്കെടുപ്പില്‍ ഒരു വാച്ച് കിട്ടി. എന്നാൽ താൻ ഫോണ്‍ വാങ്ങിച്ചിട്ടുമില്ല. ആരും തന്നിട്ടുമില്ലെന്ന് ചെന്നിത്തല ആവർത്തിച്ചു.
ഇപ്പോൾ മൂന്ന് ഫോണ്‍ ലഭിച്ചവരുടെ വിശദാംശങ്ങളെ ലഭിച്ചിട്ടുള്ളൂ. മറ്റ് ഫോണുകള്‍ എവിടെയെന്ന് ചെന്നിത്തല ചോദിച്ചു. ബില്‍ വിശദാംശവും ഐഎംഇഐ നമ്പറും സഹിതം ആര്‍ക്കൊക്കെയാണ് ഫോണ്‍ കിട്ടിയതെന്ന് കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് കത്ത് കൊടുത്തിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.