TRENDING:

സ്പീക്കർ ശ്രീരാമകൃഷ്ണന്റെ വിദേശയാത്ര ദുരൂഹം, നാളെ ചിലത് പറയുമെന്ന് ചെന്നിത്തല

Last Updated:

രവീന്ദ്രന്റെ ജീവനും ഭീഷണിയുണ്ട്. ചില ഉന്നതരുടെ പേര് രവീന്ദ്രന്‍ പറയുമോയെന്ന് ആരോ ഭയക്കുന്നു. രവീന്ദ്രന്റെ ജീവന് സുരക്ഷ ഏര്‍പ്പെടുത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ വിദേശ യാത്രകള്‍ ദുരൂഹത നിറഞ്ഞതാണെന്നും ഇതിൽ വിശദമായ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതേക്കുറിച്ച് തനിക്ക് സുപ്രധാനമായ ചില കാര്യങ്ങള്‍ പറയാനുണ്ട്.
advertisement

നാളെ കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ ചിലത് പറയുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. നാളെ രാവിലെ ഒമ്പതിന് കോഴിക്കോട് ഡി സി സി ഓഫീസില്‍ ചെന്നിത്തല വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. സുപ്രധാനമായ കാര്യങ്ങള്‍ പറയാനുണ്ടെന്ന് ചെന്നിത്തല തന്നെ പറഞ്ഞതോടെ വാര്‍ത്താ സമ്മേളനത്തെ രാഷ്ട്രീയ കേരളം ഉറ്റു നോക്കുകയാണ്.

You may also like:Viral Video | 'ഇപ്പോ നീ പോ' വലയിൽ കുടുങ്ങിയ സ്രാവിനെ കടലിലേക്ക് തളളിവിട്ട് ഇവർ; ഓൺലൈനിൽ കയ്യടി വാങ്ങി കേരളത്തിലെ മത്സ്യത്തൊഴിലാളികൾ [NEWS]ഇസ്ലാം മതവിശ്വാസി ഹനുമാൻ ക്ഷേത്രം നിർമിക്കാൻ അരക്കോടി വിലമതിക്കുന്ന ഭൂമി വിട്ടുനൽകി; മാതൃകയായി ബംഗളൂരുവിലെ ബാഷ [NEWS] Local Body Elections 2020 | 'കെ. മുരളീധരൻ മുല്ലപ്പള്ളിക്കെതിരെ പറയരുതായിരുന്നു; വെൽഫെയർ പാർട്ടിയുമായി സഖ്യവുമില്ല, ധാരണയുമില്ല': ആര്യാടൻ മുഹമ്മദ് [NEWS]

advertisement

സ്വര്‍ണ്ണ കള്ളക്കടത്ത് കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. ജയിലില്‍ അപായപ്പെടുത്താന്‍ ശ്രമമുണ്ടെന്ന സ്വപ്‌ന സുരേഷിന്റെ മൊഴി ഇതിന് തെളിവാണെന്ന് ചെന്നിത്തല ആരോപിച്ചു. ആരാണ് സ്വപ്നയെ ഭീഷണിപ്പെടുത്തിയതെന്ന് തെളിയിക്കപ്പെടേണ്ടതുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സ്വപ്‌നയുടെ മൊഴിയില്‍ സമഗ്രമായ അന്വേഷണം വേണം. സി എം രവീന്ദ്രനെ തുടര്‍ച്ചയായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതില്‍ ദുരൂഹതയുണ്ട്. രവീന്ദ്രന്റെ ജീവനും ഭീഷണിയുണ്ട്. ചില ഉന്നതരുടെ പേര് രവീന്ദ്രന്‍ പറയുമോയെന്ന് ആരോ ഭയക്കുന്നു. രവീന്ദ്രന്റെ ജീവന് സുരക്ഷ ഏര്‍പ്പെടുത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
സ്പീക്കർ ശ്രീരാമകൃഷ്ണന്റെ വിദേശയാത്ര ദുരൂഹം, നാളെ ചിലത് പറയുമെന്ന് ചെന്നിത്തല
Open in App
Home
Video
Impact Shorts
Web Stories