ആര്‍എംപി മത്സരിക്കുമെന്ന് ഉറപ്പായതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയാലും എല്‍ഡിഎഫ് വിരുദ്ധ വോട്ടുകള്‍ വിഭജിക്കപ്പെടുമെന്ന് കണക്കിലെടുത്താണ് തീരുമാനം. നിയമസഭാ തെരഞ്ഞെടുപ്പിൽ കെ.കെ രമ 20,504 വോട്ട് നേടിയിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി.കെ നാണു 9511 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അന്ന് വിജയിച്ചത്.
Also Read കോൺഗ്രസിന്റെ 81 സീറ്റുകളിലെ സ്ഥാനാർഥികളെ തീരുമാനിച്ചു; എംപിമാര്‍ മത്സരിക്കില്ലെന്ന് നേതാക്കൾ
കോണ്‍ഗ്രസ് മത്സരിക്കുന്ന 91 സീറ്റുകളിൽ 81 എണ്ണത്തിലെയും സ്ഥാനാർഥികളെ തീരുമാനിച്ചതായി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷം നേതാക്കൾ വ്യക്തമാക്കി. പത്തെണ്ണത്തില്‍ തീരുമാനമെടുക്കാന്‍ ബാക്കിയുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ എം.പിമാർ മത്സരിക്കില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ള രാമചന്ദ്രന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവർ മാധ്യമങ്ങളെ അറിയിച്ചു. സോണിയാ ഗാന്ധിയുടെ അധ്യക്ഷതയില്‍ നടന്നകേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിനു ശേഷമാണ് നേതാക്കൾ മാധ്യമങ്ങളെ കണ്ടത്. മുല്ലപ്പള്ളി ഡൽഹിയിൽ തുടരും. രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും കേരളത്തിലേക്ക് മടങ്ങും.
advertisement
വിശദമായ ചർച്ച വേണ്ടതിനാലാണ് പത്തു സീറ്റുകളിൽ തീരുമാനം ആകാത്തതെന്ന് ചെന്നിത്തല പറഞ്ഞു. പ്രതിസന്ധി ഇല്ലെന്നും വൈകാനുള്ള കാരണം പട്ടിക വരുമ്പോൾ മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവർക്കും തൃപ്തികരമായ തീരുമാനം എടുക്കുമെന്ന് മുല്ലപ്പള്ളി അറിയിച്ചു. എംപിമാർ നിയമസഭയിലേക്ക് മത്സരിക്കില്ലെന്നും ഒരാൾ രണ്ടു മണ്ഡലത്തിൽ മത്സരിക്കില്ലന്നും ഇരുവരും വ്യക്തമാക്കി.
Also Read കോൺഗ്രസ് നേതാവ് എൽഡിഎഫ് സീറ്റിന് ശ്രമിച്ചെന്ന ജിൻസിന്റെ ആരോപണം; പിറവത്ത് യുഡിഎഫ് യോഗത്തിൽ കയ്യാങ്കളി
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഞായറാഴ്ച ഡല്‍ഹിയില്‍ പ്രഖ്യാപിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. നേമം ഉള്‍പ്പെടെ 10 സീറ്റുകള്‍ സംബന്ധിച്ച് തീരുമാനം ഉണ്ടാകേണ്ടതുണ്ട്. അക്കാര്യത്തില്‍ക്കൂടി തീരുമാനം ഉണ്ടായശേഷമാകും സ്ഥാനാർഥികളെ പ്രഖ്യാപിക്കുക.
മുസ്ലിം ലീഗിന് 27 സീറ്റുകള്‍ നല്‍കി. കേരള കോണ്‍ഗ്രസിന് 10 സീറ്റുകള്‍ നല്‍കും. ഇരിങ്ങാലക്കുട, കോതമംഗലം, തൊടുപുഴ, ഇടുക്കി, കടുത്തുരുത്തി, ഏറ്റുമാനൂര്‍, ചങ്ങനാശ്ശേരി, കുട്ടനാട് തിരുവല്ല, തൃക്കരിപ്പൂര്‍ എന്നിവയാണിത്. ആര്‍എസ്പിക്ക് അഞ്ച് സീറ്റുകള്‍- മട്ടന്നൂര്‍, ചവറ, കുന്നത്തൂര്‍, ഇരവിപുരം, ആറ്റിങ്ങല്‍. എന്‍സിപിക്ക് രണ്ട് സീറ്റ്- എലത്തൂര്‍, പാല. ജനതാദള്‍- മലമ്പുഴ. സിഎംപി- നെന്മാറ. കേരള കോണ്‍ഗ്രസ് ജേക്കബ്- പിറവം. ആര്‍എംപി- വടകരയില്‍ രമ മത്സരിക്കുകയാണെങ്കില്‍ യുഡിഎഫ് പിന്തുണയ്ക്കും.
പേരാമ്പ്രയും പുനലൂരും മുസ്‍ലിം ലീഗിന് നൽകാനും കോൺഗ്രസ് യോഗത്തിൽ ധാരണയായി. എ.കെ.ആന്റണി, രാഹുൽ ഗാന്ധി, മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി, കെ.സി. വേണുഗോപാൽ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.