Assembly Election 2021 | കോൺഗ്രസ് നേതാവ് എൽഡിഎഫ് സീറ്റിന് ശ്രമിച്ചെന്ന ജിൽസിന്റെ ആരോപണം; പിറവത്ത് യുഡിഎഫ് യോഗത്തിൽ കയ്യാങ്കളി
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ജിൻസിന്റെ വെളിപ്പെടുത്തൽ യോഗത്തിൽ അവതരിപ്പിച്ച ഉടനെ പ്രവർത്തകർ പ്രതിഷേധവുമായി എഴുന്നേൽക്കുകയായിരുന്നു.
കൊച്ചി: കേരള കോൺഗ്രസ് എമ്മിൽ നിന്നും രാജി വെച്ച ജിൽസ് പെരിയപ്പുറം പിറവത്ത് പേയ്മെന്റ് സീറ്റാണെന്ന ആരോപണം ഉന്നയിച്ചത് യു.ഡി.എഫ് യോഗത്തിലും കയ്യാങ്കളിക്ക് ഇടയാക്കി. ഒരു കോൺഗ്രസ് നേതാവിന് സീറ്റ് നൽകാൻ ജോസ് കെ മാണി ശ്രമിച്ചെന്നായിരുന്നു ജിൻസിന്റെ ആരോപണം. ഇക്കാര്യം പിറവത്തെ യുഡിഎഫ് യോഗത്തിൽ കോൺഗ്രസ് പ്രാദേശിക നേതാവ് ഉന്നയിച്ചു. ഇതാണ് കയ്യാങ്കളിയിലേക്ക് നീങ്ങുന്നതിന് കാരണമായത്.
ജിൽസിന്റെ വെളിപ്പെടുത്തൽ യോഗത്തിൽ അവതരിപ്പിച്ച ഉടനെ പ്രവർത്തകർ പ്രതിഷേധവുമായി എഴുന്നേൽക്കുകയായിരുന്നു. തുടർന്ന് കാര്യങ്ങൾ കയ്യാങ്കളിലേക്ക് കാര്യങ്ങളെത്തി. ഇതോടെ പിറവത്തെ ജിൽസന്റെ രാജിയും പേയ്മെന്റ് സീറ്റ് ആരോപണവും എൽഡിഎഫിനൊപ്പം യുഡിഎഫിലും തർക്കങ്ങളുണ്ടാക്കുകയാണ്.
Also Read കോണ്‍ഗ്രസ് നേതാവിനെ സ്ഥാനാർഥിയാക്കി മുസ്ലീം ലീഗ്: കുന്ദമംഗലത്ത് ദിനേശ് പെരുമണ്ണ യുഡിഎഫ് സ്വതന്ത്രൻ
Also Read സാമൂഹികമാധ്യമങ്ങള്‍ വഴിയുള്ള തെരഞ്ഞടുപ്പ് പരസ്യത്തിന് മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് കമ്മിഷൻ
advertisement
സീറ്റ് സംബന്ധിച്ച തർക്കങ്ങൾ താൽക്കാലികമാണെന്നും അത് ഉടൻ പരിഹരിക്കപ്പെടുമെന്നാണ് എൽഡിഎഫ് സ്ഥാനാർഥി സിന്ധു മോൾ ജേക്കബ് പറയുന്നത്. തന്നെ സിപിഎമ്മിൽ നിന്ന് പുറത്താക്കി എന്നത് തെറ്റായ പ്രചരണം ആണ്. ജില്ലാ സെക്രട്ടറി വി എൻ വാസവൻ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും സിന്ധു മോൾ ജേക്കബ് വ്യക്തമാക്കിയിരുന്നു.
സിന്ധുമോൾ ജേക്കബിനെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധം; പിറവത്ത് കേരള കോൺഗ്രസിൽ പൊട്ടിത്തെറി
ഇടതുമുന്നണിയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പിറവത്ത് പ്രതിഷേധവുമായി കേരള കോണ്‍ഗ്രസ് എം പ്രവര്‍ത്തകർ രംഗത്തെത്തി. ഉഴവൂരിലെ സി പി എം നേതാവായ സിന്ധുമോൾ ജേക്കബിനെ സ്ഥാനാർഥിയാക്കിയതോടെയാണ് പ്രവർത്തകർ പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയത്. പ്രകടനം നടത്തിയ പ്രവര്‍ത്തകര്‍ ജോസ് കെ മാണിയുടെ കോലം കത്തിച്ചു. സി പി എം ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന ഡോ. സിന്ധുമോൾ ജേക്കബിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പിറവത്ത് കേരള കോണ്‍ഗ്രസില്‍ പ്രതിഷേധം ശക്തമായത്.
advertisement
നേരത്തെ ഉഴവൂർ നോർത്ത് ബ്രാഞ്ചിൽ അംഗമായിരുന്ന സിന്ധു മുൻ പഞ്ചായത്ത് പ്രസിഡന്‍റും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റുമാണ്. പേമെന്‍റ് സീറ്റാണ് ഇതെന്നും സാമുദായിക താൽപര്യങ്ങൾ പരിഗണിച്ചാണ് ഇവരെ സ്ഥാനാർത്ഥിയാക്കിയതെന്നും ആരോപണം ഉയർന്നു. ഇതേ ചൊല്ലി പിറവം നഗരസഭാ കൌൺസിലർ ജില്‍സ് പെരിയപുറം കഴിഞ്ഞ ദിവസം രാജി സമർപ്പിച്ചിരുന്നു. ഇതോടെ പിറവം നഗരസഭയിലെ എൽ ഡി എഫ് ഭരണം പ്രതിസന്ധിയിലായി.
ജോസ് കെ മാണിക്കെതിരെ രൂക്ഷമായ ആരോപണവുമായി പാർട്ടി വിട്ട ജിൽസ് പെരിയപ്പുറം പിന്നീട് രംഗത്തെത്തിയിരുന്നു. കൊടും ചതിയാണ് ജോസ് തന്നോട് ചെയ്തതെന്നും സീറ്റ് കച്ചവടത്തിന് ജോസ് ശ്രമിക്കുകയാണെന്നും ജിൽസ് ആരോപിച്ചു. സിന്ധുമോളെ ചുമക്കേണ്ട ഗതികേട് പിറവിത്തിനില്ല. പാര്‍ട്ടിയിൽ നിന്നും പുറത്താക്കിയെന്നത് നാടകമാണ്. സി പി എം പുറത്താക്കിയ ആൾക്ക് വേണ്ടി പിറവത്ത് എങ്ങനെ സി പി എം പ്രവര്‍ത്തകര്‍ പ്രചാരണത്തിനിറങ്ങുമെന്നും ജിൽസ് ചോദിക്കുന്നു. സ്ഥാനാര്‍ത്ഥിയായി നിൽക്കാൻ പണം വേണമെന്ന് ജോസ് കെ മാണി പറഞ്ഞു. തന്‍റെ കയ്യില്‍ പണമില്ലാത്തതാണ് പ്രശ്നമെന്നും ജില്‍സ് ആഞ്ഞടിക്കുന്നു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 12, 2021 9:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Assembly Election 2021 | കോൺഗ്രസ് നേതാവ് എൽഡിഎഫ് സീറ്റിന് ശ്രമിച്ചെന്ന ജിൽസിന്റെ ആരോപണം; പിറവത്ത് യുഡിഎഫ് യോഗത്തിൽ കയ്യാങ്കളി