ലോക്ക്ഡൗണില്‍ ഒന്ന് പുറത്തേക്കിറങ്ങാന്‍ ബുദ്ധിമുട്ടുള്ള സമയത്താണ് ഒരു വ്യക്തി അതും കസ്റ്റംസും മറ്റും അന്വേഷിക്കുന്ന കേസിലെ മുഖ്യപ്രതി, നിസാരമായി ബാംഗ്ലൂരിലേക്ക് ഒളിച്ചോടിയത്. ഈ സമയത്ത് പോലീസ് കണ്ണടച്ചിരിക്കുകയായിരുന്നോ അതോ അവരെ മറുകണ്ടം ചാടിക്കാന്‍ സഹായിക്കുകയായിരുന്നോയെന്ന് ചെന്നിത്തല ചോദിച്ചു.
TRENDING:ടി.പി കേസിൽ നേതാക്കളെ പൊക്കി സി.പി.എമ്മിനെ വിറപ്പിച്ചു; സ്വർണക്കടത്ത് അന്വേഷിക്കുന്ന എൻഐഎ സംഘത്തിലും എ.പി ഷൗക്കത്ത് അലി [NEWS]Covid 19| ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരത്തിന് കോവിഡ്; ആശുപത്രിയിലേക്ക് മാറ്റി [NEWS]Covid 19 | അമിതാഭ് ബച്ചനും അഭിഷേകിനും കോവിഡ്; കുടുംബത്തിലെ മൂന്നുപേരുടെ ഫലം നെഗറ്റീവ് [NEWS]
advertisement
പോലീസ് സഹായം വ്യക്തമാണെന്നും ആഭ്യന്തരവകുപ്പ് മന്ത്രിക്ക് ഇതേക്കുറിച്ചെന്തെങ്കിലും പറയാനുണ്ടോയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ മറികടന്ന് എങ്ങനെ സ്വപ്ന സംസ്ഥാനം വിട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ആവശ്യപ്പെട്ടു.