മുംബൈ: അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കുടുംബത്തിലെ മറ്റ് മൂന്നുപേരുടെ ഫലങ്ങൾ നെഗറ്റീവായി. ഐശ്വര്യ റായ് ബച്ചൻ, ആരാധ്യ ബച്ചൻ, ജയ ബച്ചൻ എന്നിവരുടെ കൊറോണ വൈറസ് ആന്റിജൻ പരിശോധന റിപ്പോർട്ടുകളാണ് നെഗറ്റീവ് ആയതെന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു.