TRENDING:

രമേശ് ചെന്നിത്തല നിയമസഭാ തിരഞ്ഞെടുപ്പ് കോൺഗ്രസ് പ്രചരണം നയിക്കും

Last Updated:

സഹഅധ്യക്ഷന്‍ ഡോ. ശശി തരൂരും കണ്‍വീനര്‍ ഷാഫി പറമ്പിലുമാണ്. ബെന്നി ബഹനാന്‍ എം പിയാണ് തിരഞ്ഞെടുപ്പ് പ്രകടനപത്രിക ചെയര്‍മാന്‍

advertisement
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രചാരണം മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കും. കോണ്‍ഗ്രസ് പ്രചാരണക്കമ്മിറ്റി ചെയര്‍മാനായി രമേശ് ചെന്നിത്തലയെ എഐസിസി നിയോഗിച്ചു. പ്രചാരണ കമ്മിറ്റിയുടെ സഹഅധ്യക്ഷന്‍ ഡോ. ശശി തരൂരും കണ്‍വീനര്‍ ഷാഫി പറമ്പിലുമാണ്. ഹൈബി ഈഡന്‍, റോഡി എം ജോണ്‍, സിആര്‍ മഹേഷ്, മാത്യു കുഴല്‍നാടന്‍, രമ്യ ഹരിദാസ്, എം ലിജു, ദീപ്തി മേരി വര്‍ഗീസ് എന്നിവരാണ് ക്യാംപെയ്ന്‍ കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍.‌ എല്ലാ സാമുദായിക-മഹിളാ-യുവ സമവാക്യങ്ങളും പുലര്‍ത്തിയാണ് നിയമനം.
രമേശ് ചെന്നിത്തല
രമേശ് ചെന്നിത്തല
advertisement

ബെന്നി ബഹനാന്‍ എം പിയാണ് തിരഞ്ഞെടുപ്പ് പ്രകടനപത്രിക ചെയര്‍മാന്‍. കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് സഹചെയര്‍മാന്‍. എംപിമാരായ ഡീന്‍ കുര്യാക്കോസും ജെബി മേത്തറും അംഗങ്ങളാണ്.

അതേസമയം, ഞായറാഴ്ച കൊച്ചിയില്‍ ചേരാനിരുന്ന കെപിസിസി നേതൃയോഗം മാറ്റിവെച്ചു. യോഗം തിങ്കളാഴ്ച തിരുവനന്തപുരത്ത് കെപിസിസി ഓഫീസില്‍ ചേരും. തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിക്കാണ് യോഗം. നിയമസഭാ തെരരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളാണ് മുഖ്യ അജണ്ട.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: The All India Congress Committee (AICC) has officially structured its leadership for the upcoming Kerala Assembly Elections. Veteran leader and former Leader of Opposition Ramesh Chennithala has been appointed as the Chairman of the Campaign Committee. Thiruvananthapuram MP Dr. Shashi Tharoor will serve as the Co-Chairman, while Shafi Parambil has been named the Convener. The campaign team includes a mix of youth and community representatives, featuring leaders like Mathew Kuzhalnadan, Hibi Eden, Ramya Haridas, and M. Liju.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
രമേശ് ചെന്നിത്തല നിയമസഭാ തിരഞ്ഞെടുപ്പ് കോൺഗ്രസ് പ്രചരണം നയിക്കും
Open in App
Home
Video
Impact Shorts
Web Stories