ആചാരങ്ങൾ സ്ത്രീകളുടെ അവകാശങ്ങളെ നിഷേധിക്കുന്നവയല്ല. കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും സ്ത്രീകൾക്ക് ഏറ്റവും മാന്യമായ പരിഗണനയാണ് നൽകുന്നത്. ശബരിമലയുടെ പേരിൽ നടന്നതെല്ലാം കാപട്യമായിരുന്നെന്നും നിർമലാ സീതാരാമൻ പറഞ്ഞു. മറ്റു മതങ്ങളിൽ ഇടപെടാതെ ഹിന്ദുക്കളുടെ വിഷയത്തിൽ മാത്രം ചിലർ ഇടപെടുന്നു. ശബരിമലയിലെ ആചാരങ്ങൾ സ്ത്രീകളുടെ അവകാശങ്ങളെ നിഷേധിക്കുന്നില്ലെന്നും നിർമല സീതാരാമൻ പറഞ്ഞു.
Also Read- 'ക്യാപ്റ്റനല്ല, സഖാവ്'; സര്‍ക്കാരിന്റെ നേട്ടം വ്യക്തിയുടെ അദ്ഭുതമല്ല': കാനം രാജേന്ദ്രൻ
advertisement
കഴിഞ്ഞ ദിവസം കോന്നിയിൽ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. കൈകള്‍ മുകളിലേക്കുയര്‍ത്തി സ്വാമിയേ ശരമണയ്യപ്പ എന്ന് ശരണം വിളിച്ചായിരുന്നു മോദി പ്രസംഗത്തിന് തുടക്കമിട്ടത്. സാഹോദര്യത്തിന്റേയും ആത്മീയതയുടേയും മണ്ണില്‍ എത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വന്തം നാട്ടിലെ വിശ്വാസി സമൂഹത്തെ ഇങ്ങനെ ലാത്തി കൊണ്ട് നേരിടുന്ന ഒരു സര്‍ക്കാരുണ്ടെന്നത് വിശ്വസിക്കാനാകുന്നില്ലെന്നും ശബരിമലയിലെ സംഘർഷങ്ങളെ സൂചിപ്പിച്ച് പ്രധാനമന്ത്രി പറഞ്ഞു.
ശബരിമല സജീവമാക്കി ബിജെപിയും യുഡിഎഫും
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനലാപ്പിലും ശബരിമല സജീവമാക്കി ബിജെപിയും യുഡിഎഫും ശബരിമലയില്‍ നിലപാട് വ്യക്തമാക്കാതെ മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കുന്നുവെന്ന് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ആരോപിച്ചു. യുവതി പ്രവേശനത്തെ അനുകൂലിക്കുന്ന സത്യവാങ്മൂലം പിന്‍വലിക്കുമോയെന്നതാണ് കോൺഗ്രസ് ഉയർത്തുന്ന പ്രധാന ചോദ്യം.
ശരണം വിളിച്ചും സര്‍ക്കാരിനെ കടന്നാക്രമിച്ചും പ്രധാനമന്ത്രി നടത്തിയ വിമര്‍ശനങ്ങളാണ് കലാശക്കൊട്ടിന് മുന്‍പും ശബരിമലയെ സജീവമാക്കിയത്. വിശ്വാസികളായ സ്ത്രീകളേപ്പോലും മര്‍ദിക്കാന്‍ ദേവസ്വംമന്ത്രി നിര്‍ദേശിച്ചെന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ നിര്‍മല സീതാരാമനും കടകംപള്ളിയെ കടന്നാക്രമിച്ചു.
Also Read- 'ഒരു കോടി വീട്ടിൽനിന്ന് എടുത്തായാലും ഞാൻ അത് ചെയ്യും'; സുരേഷ്ഗോപി
അതിനിടെ പ്രധാനമന്ത്രിയുടെ ശരണം വിളിയെ പരിഹസിച്ചും എല്ലാവരുമായി ആലോചിച്ചാവും തുടര്‍നടപടിയെന്ന നിലപാട് ആവര്‍ത്തിച്ചും പ്രതിരോധിക്കുകയാണ് മുഖ്യമന്ത്രിയും എല്‍ഡിഎഫും. പ്രധാനമന്ത്രിയുടെ ശരണംവിളിക്ക് മുഖ്യമന്ത്രിയുടെ മറുപടി ഇതായിരുന്നു. നേരത്തെ കേരളത്തിലെത്തിയപ്പോൾ ശബരിമലയുമായി ബന്ധപ്പെട്ട് ചില കാര്യങ്ങളൊക്കെ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അന്ന് പറഞ്ഞതൊന്നും ചെയ്യാൻ പറ്റിയില്ലല്ലോയെന്ന് ആലോചിച്ചാകും മോദി ശരണം വിളിച്ചതെന്ന് പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ആചാരണസംരക്ഷണത്തിന് നിയമം കൊണ്ടുവരുമെന്ന പ്രഖ്യാപനം നടപ്പാക്കാത്ത കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ പരിഹസിച്ചായിരുന്നു ആരോപണങ്ങള്‍ക്ക് കടകംപള്ളിയുടെ മറുപടി. സുപ്രീംകോടതി വിധി എന്ത് വന്നാലും വിശ്വാസികളെ വിശ്വാസത്തിലെടുത്താവും നടപ്പാക്കുകയെന്നതാണ് സര്‍ക്കാര്‍ നയമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
