പിണറായിക്കൊപ്പം പ്രകാശ് രാജും ഹരിശ്രീ അശോകനും ഇന്ദ്രൻസും മധുപാലും; താരനിബിഡമായ റോഡ് ഷോ ഏപ്രിൽ നാലിന് ധർമടത്ത്

Last Updated:

ഏപ്രിൽ നാലാം തിയതി ഉച്ചയ്ക്ക് 2.30 മുതൽ 6.30 വരെയാണ് റോഡ് ഷോ.

കണ്ണൂർ: തെരഞ്ഞെടുപ്പ് ദിനം അടുത്തെത്തിയതോടെ അരയും തലയും മുറുക്കി അവസാന അങ്കത്തിന് ഇറങ്ങിയികരിക്കുകയാണ് ഓരോ രാഷ്ട്രീയ പാർട്ടികളും. ആറാം തിയതിയാണ് കേരളത്തിൽ വോട്ടെടുപ്പ്. ഇത്തവണ കലാശക്കൊട്ടിന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. അതുകൊണ്ടു തന്നെ പരമാവധി ആളുകളെ ഉൾക്കൊള്ളിക്കുന്ന റോഡ് ഷോകൾക്കാണ് രാഷ്ട്രീയപാർട്ടികൾ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാന ദിവസമായ ഏപ്രിൽ നാലാം തിയതി തയ്യാറെടുക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂർ ജില്ലയിലെ ധർമടം മണ്ഡലത്തിൽ നിന്നാണ് ഇത്തവണ മത്സരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാന ദിവസമായ ഏപ്രിൽ നാല് ഞായറാഴ്ച ധർമടത്ത് മുഖ്യമന്ത്രി റോഡ് ഷോയിൽ പങ്കെടുക്കും.
ഏപ്രിൽ നാലാം തിയതി ഉച്ചയ്ക്ക് 2.30 മുതൽ 6.30 വരെയാണ് റോഡ് ഷോ. ധർമടം നിയോജക മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർഥി പിണറായി വിജയന് ഒപ്പം ചലച്ചിത്ര പ്രവർത്തകരായ പ്രകാശ് രാജ്, ഹരിശ്രീ അശോകൻ, ഇന്ദ്രൻസ്, മധുപാൽ തുടങ്ങി കലാ - സാംസ്‌കാരിക മേഖലയിലെ പ്രമുഖർ റോഡ്‌ഷോയിൽ സ്ഥാനാർഥിയോടൊപ്പം പങ്കെടുക്കും.
advertisement
മാർച്ച് പതിനാറിന് ആയിരുന്നു പിണറായി വിജയൻ ധർമടം മണ്ഡലത്തിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. പിണറായിയുടെ പേരിൽ 51.95 ലക്ഷം രൂപയുടെ സ്വത്തും ഭാര്യയുടെ പേരിൽ 35 ലക്ഷം രൂപയുടെ സ്വത്തുമാണുള്ളത്. പിണറായിയിലെ വീടും സ്ഥലവും ഉൾപ്പെടെയാണിത്. ബാങ്ക് നിക്ഷേപം, ഓഹരി ഇനത്തിലായി പിണറായി വിജയന് 2.04 ലക്ഷം രൂപയും ഭാര്യയ്ക്ക് 29.76 ലക്ഷം രൂപയുമുണ്ട്.
advertisement
പിണറായായിയുടെ കൈവശം പണമായി 10,000 രൂപയും ഭാര്യയുടെ കൈവശം 2000 രൂപയുമാണുള്ളത്. ഭാര്യയുടെ കൈവശം 3, 30,000 രൂപയുടെ സ്വർണമുണ്ട്. ഇരുവർക്കും സ്വന്തമായി വാഹനമില്ല. ബാങ്ക് വായ്പയോ മറ്റ് ബാധ്യതകളോ ഇല്ല.
പിണറായി വിജയൻ സമർപ്പിച്ച സത്യവാങ്മൂലത്തിൽ മൂന്നു കേസുകളുടെ കാര്യവും പറയുന്നുണ്ട്. സുപ്രീം കോടതിയിലുള്ള ലാവ് ലിൻ കേസും പിണറായി വിജയൻ ടി നന്ദകുമാറിന് എതിരെ നൽകിയ നഷ്ടപരിഹാര കേസുമായി ബന്ധപ്പെട്ട് നന്ദകുമാർ ഹൈക്കോടതിയിൽ ഫയൽ ചെയ്ത അനുബന്ധ കേസും റോഡ് തടഞ്ഞതുമായി ബന്ധപ്പെട്ട മറ്റൊരു കേസുമാണ് പരാമർശിച്ചിരിക്കുന്നത്.
advertisement
2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 87, 329 വോട്ടുകൾ നേടിയായിരുന്നു പിണറായി വിജയൻ നിയമസഭയിൽ എത്തിയത്. അന്ന്, കോൺഗ്രസ് സ്ഥാനാർഥി മമ്പറം ദിവാകരൻ 50,424 വോട്ടുകൾ നേടിയപ്പോൾ ബി ജെ പി സ്ഥാനാർഥി മോഹനൻ നേടിയത് 12, 763 വോട്ടുകൾ ആയിരുന്നു.
ധർമടത്ത് ഇത്തവണ യു ഡി എഫ് സ്ഥാനാർഥിയായി മത്സരിക്കുന്നത് ഡി സി സി ജനറൽ സെക്രട്ടറി സി രഘുനാഥ് ആണ്. കെ സുധാകരന്റെ പേര് സ്ഥാനാർഥിയായി ഉയർന്നു കേട്ടിരുന്നെങ്കിലും അവസാന നിമിഷം അദ്ദേഹം പിൻവാങ്ങുകയായിരുന്നു. രഘുനാഥിനെ മണ്ഡലത്തിൽ മത്സരിപ്പിക്കണമെന്ന് സുധാകരനും ആവശ്യപ്പെട്ടിരുന്നു.
advertisement
വാളയാർ പെൺകുട്ടികളുടെ അമ്മയും ധർമടത്ത് മത്സരിക്കുന്നുണ്ട്. സ്വതന്ത്രസ്ഥാനാർഥിയായാണ് വാളയാർ പെൺകുട്ടികളുടെ അമ്മ ധർമടത്ത് മത്സരിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പിണറായിക്കൊപ്പം പ്രകാശ് രാജും ഹരിശ്രീ അശോകനും ഇന്ദ്രൻസും മധുപാലും; താരനിബിഡമായ റോഡ് ഷോ ഏപ്രിൽ നാലിന് ധർമടത്ത്
Next Article
advertisement
ഭര്‍ത്താവിന് ലൈംഗിക ശേഷിയില്ലെന്നു പറഞ്ഞ ഭാര്യ രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു; സംഗതി ശരിയല്ലെന്ന് ഭര്‍ത്താവും
ഭര്‍ത്താവിന് ലൈംഗിക ശേഷിയില്ലെന്നു പറഞ്ഞ ഭാര്യ രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു; ശരിയല്ലെന്ന് ഭര്‍ത്താവ്
  • ഭര്‍ത്താവിന് ലൈംഗിക ശേഷിയില്ലെന്ന് ആരോപിച്ച് ഭാര്യ രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു.

  • ഭര്‍ത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭാര്യയ്ക്കും ബന്ധുക്കള്‍ക്കുമെതിരേ പോലീസ് കേസെടുത്തു.

  • ഭാര്യയ്ക്ക് ബിജെപിയുടെ മാധ്യമ വിഭാഗത്തിന്റെ പിന്തുണയുണ്ടെന്ന് ഭര്‍ത്താവ് പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.

View All
advertisement