TRENDING:

'വിവാഹ രജിസ്ട്രേഷന് മതം നോക്കണ്ട; ശ്രീനാരായണഗുരുവും അയ്യങ്കാളിയും ജീവിച്ചിരുന്ന മണ്ണ്; ഹൈക്കോടതി

Last Updated:

മാതാപിതാക്കൾ രണ്ടുമതത്തിൽ ഉൾപ്പെട്ടവരാണെന്നത് വിവാഹം രജിസ്റ്റർ ചെയ്യാതിരിക്കാനുള്ള കാരണമല്ലെന്നും വിവാഹം നടന്നതാണോ എന്നതുമാത്രമേ നോക്കേണ്ടതുള്ളൂവെന്നും കോടതി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: വിവാഹം രജിസ്റ്റർ ചെയ്യാൻ മതം നോക്കേണ്ടെന്ന് ഹൈക്കോടതി. അമ്മ മുസ്‌ലിം ആയതിന്റെപേരിൽ ഹിന്ദു യുവാവുമായുള്ള വിവാഹം രജിസ്റ്റർ ചെയ്യാനാകില്ലെന്ന ഉദ്യോഗസ്ഥരുടെ നിലപാട് ചോദ്യംചെയ്ത് നൽകിയ ഹർജി അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ പരാമർശം. 2008-ലെ കേരള വിവാഹ രജിസ്‌ട്രേഷൻ ചട്ടപ്രകാരം വിവാഹം രജിസ്റ്റർചെയ്യാൻ മതം നോക്കേണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി.
Kerala High Court
Kerala High Court
advertisement

സാമൂഹിക പരിഷ്‌കർത്താക്കളായ ശ്രീനാരായണഗുരുവും അയ്യങ്കാളിയും ജീവിച്ചിരുന്ന മണ്ണാണിതെന്നും ഹൈക്കോടതി ഓർമിപ്പിച്ചു. എറണാകുളം ഉദയംപേരൂരില്‍ താമസിക്കുന്ന പിആർ ലാലന്‍-ഐഷ ദമ്പതിമാരാണ് വിവാഹ രജിസ്ട്രേഷന് മര്യേജ് ഓഫീസറായ കൊച്ചി കോർപ്പറേഷൻ‌ സെക്രട്ടറിയ്ക്ക് അപേക്ഷ നൽകിയത്.

Also Read-ഒരു മണിക്ക് ലോട്ടറിയെടുത്തു; രണ്ട് മണിക്ക് ജപ്തി നോട്ടീസ്; മൂന്നരയ്ക്ക് പൂക്കുഞ്ഞിനെ തേടി ഭാഗ്യദേവതയെത്തി!

ഇവരുടെ വിവാഹം 2001 ഡിസംബർ രണ്ടിന് കടവന്ത്രയിലുള്ള ലയൺസ് ക്ലബ്ബ് ഹാളിലാണ് ഹിന്ദു ആചാരപ്രകാരം നടന്നത്. എന്നാൽ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമേ വിവാഹം രജിസ്റ്റർ ചെയ്യനാകൂ എന്ന് അധികൃതർ‌ അറിയിച്ചത്. മാതാപിതാക്കൾ രണ്ടുമതത്തിൽ ഉൾപ്പെട്ടവരാണെന്നത് വിവാഹം രജിസ്റ്റർ ചെയ്യാതിരിക്കാനുള്ള കാരണമല്ലെന്നും വിവാഹം നടന്നതാണോ എന്നതുമാത്രമേ നോക്കേണ്ടതുള്ളൂവെന്നും കോടതി പറഞ്ഞു.

advertisement

Also Read-കുട്ടികളെ മന്ത്രവാദത്തിന് ഉപയോ​ഗിച്ച സ്ത്രീ കസ്റ്റഡിയിൽ; ദുർമന്ത്രവാദ കേന്ദ്രത്തിൽ പ്രതിഷേധവുമായി യുവജനസംഘടനകൾ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

‘ജാതിഭേദം മതദ്വേഷം...’ എന്നുതുടങ്ങുന്ന ശ്രീനാരായണ ഗുരുവിന്റെ പ്രശസ്തമായ കവിതയും ഉത്തരവിലുണ്ട്. ഹർജി പരിഗണിച്ച കോടതി രണ്ടാഴ്ചയ്ക്കുള്ളിൽ വിവാഹം രജിസ്റ്റർചെയ്തുനൽകാന്‍ അധികൃതർക്ക് നിർദേശം നൽകി.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'വിവാഹ രജിസ്ട്രേഷന് മതം നോക്കണ്ട; ശ്രീനാരായണഗുരുവും അയ്യങ്കാളിയും ജീവിച്ചിരുന്ന മണ്ണ്; ഹൈക്കോടതി
Open in App
Home
Video
Impact Shorts
Web Stories